Flash News

കാല്‍ നൂറ്റാണ്ടിനു ശേഷം വീണ്ടും ആ വിദ്യാലയ മുറ്റത്ത്

January 8, 2018

v1വന്നേരി: പഠിച്ച വിദ്യാലയ മുറ്റത്ത് ഗൃഹാതുരത്വം പുതുക്കി കാല്‍ നൂറ്റാണ്ടു മുമ്പ് പഠിച്ചവര്‍ ഒത്തുകൂടിയപ്പോള്‍ അതൊരു നവ്യാനുഭവമായി. പഴയ പുലുമരച്ചോട്ടില്‍ നാല്‍പത് പിന്നിട്ടിട്ടും ഓരോരുത്തരും അന്നത്തെ പത്താം ക്ളാസുകാരായി മാറി. ജീവിതത്തിന്റെ വിവിധ പന്ഥാവിലൂടെ സഞ്ചരിക്കുമ്പോളും സോഷ്യല്‍ മീഡിയ വഴി കണ്ടെത്തി അത് സ്‌കൂളിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഓര്‍മ്മകള്‍ പുതുക്കാന്‍ ഒഴുകൂടിയപ്പോള്‍ അന്ന് ഫിസിക്സ് പഠിപ്പിച്ച കുഞ്ഞുമോന്‍ മാസ്റ്റര്‍ ഇന്നത്തെ പ്രധാന അധ്യാപകന്‍ സംഗമത്തില്‍ പഴയ ഓര്‍മ്മകള്‍ നിറഞ്ഞ ഉദ്‌ഘാടന പ്രസംഗം ഏവരെയും സന്തോഷിപ്പിച്ചു. മുഴുവന്‍ പേര്‍ക്കും പങ്കെടുക്കാന്‍ ആയില്ല എങ്കിലും വിദേശത്തുള്ളവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തത് കൂട്ടായ്മയുടെ സ്നേഹം വിളിച്ചോതി.

വന്നേരി ഹൈസ്ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി 1990-91 ടടLC ബാച്ച് 10 A ക്ലാസ് കുടുംബസംഗമം സ്കൂള്‍ അങ്കണത്തില്‍ നടന്നു. പ്രധാന അധ്യാപകന്‍ കുഞ്ഞുമോന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ റഹീം പെരുമ്പടപ്പ് അധ്യക്ഷത വഹിച്ചു. ബഷീര്‍ ചമ്മണൂര്‍ സ്വാഗതവും കലാം മാവിന്‍ ചുവട് നന്ദിയും പറഞ്ഞു. പ്രസ്തുത സംഗമത്തില്‍ വെച്ച് കുഞ്ഞുമോന്‍ മാസ്റ്ററെ ഗുരു വന്ദനം എന്ന പേരില്‍ അബ്ബാസ് പെരുമ്പടപ്പ് പൊന്നാടയും ഷീല്‍ഡും നല്‍കി ആദരിച്ചു.

90-91 10 A യുടെ കൂട്ടായ്മയുടെ ശ്രമഫലമായി സ്‌കൂളില്‍ വാട്ടര്‍ ഫില്‍ട്ടര്‍ പദ്ധതി സ്ഥാപിക്കുകയും, കാട് പിടിച്ചു കിടന്ന സ്കൂള്‍ ഗ്രൗണ്ടിന്റെ ഭാഗങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു. 26 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച്, കുട്ടികളുടെ കലാപരിപാടികള്‍ ആസ്വദിച്ച് പഠിച്ചിരുന്ന കാലത്തെ സ്‌കൂള്‍ തിരുമുറ്റത്ത് ഒരിക്കല്‍കൂടി ഒത്തുകൂടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷത്തോടെ വീണ്ടുമൊരിക്കല്‍ ഇനിയും ഒത്തുകൂടാമെന്ന പ്രതീക്ഷയോടെ വൈകീട്ട് 6 മണിയോടുകൂടി ഭക്ഷണവും കഴിച്ച് ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് എല്ലാവരും മടങ്ങിയത്.

ഈ ബാച്ചിലെ പ്രവാസി സുഹൃത്തുക്കളെ പ്രതിനിധീകരിച്ച് പരിസ്ഥിതി പ്രവര്‍ത്തകനും കവിയുമായ ഫൈസല്‍ ബാവ തത്സമയ ആശംസയുമായി അബുദാബിയില്‍ നിന്നും ചേരുകയുണ്ടായി. ജലീല്‍ മണ്ണാര്‍ക്കാട്, സലാം മണ്ണാര്‍ക്കാട്, ഉമ്മര്‍ പെരുമ്പടപ്പ്, ഗഫൂര്‍ ചെറവല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫൈസല്‍ ബാവ

v2 v3 v5 v6 v17 v18 v19 v21v4 v14 v20

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top