Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ പരാജയം; 135 റണ്‍സിന് പുറത്താക്കി

January 9, 2018

south-testകേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വി. 72 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 135 റണ്‍സിന് പുറത്താക്കിയാണ് ദക്ഷിണാഫ്രിക്ക വിജയമാഘോഷിച്ചത്. മത്സരം അവസാനിക്കാന്‍ ഒരു ദിവസം കൂടി ശേഷിക്കവെയാണ് ദക്ഷിണാഫ്രിക്കയുടെ ജയം.

ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിര ഒന്നൊന്നായി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കേപ്ടൗണില്‍ കണ്ടത്. ഫിലാന്‍ഡറുടെയും മോര്‍ക്കലിന്റെയും റബാദയുടെയും ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നില തെറ്റി. ആറു വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറായിരുന്നു കൂടുതല്‍ അപകടകാരി. മോര്‍ക്കലും റബാദയും രണ്ടു വിക്കറ്റുമായി ഫിലാന്‍ഡര്‍ക്ക് മികച്ച പിന്തുണ നല്‍കി.

16 റണ്‍സെടുത്ത ധവാനെ പുറത്താക്കി മോര്‍ക്കലാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ 13 റണ്‍സുമായി മുരളി വിജയും ക്രീസ് വിട്ടു. ഫിലാന്‍ഡറിനായിരുന്നു വിക്കറ്റ്. നാല് റണ്‍സെടുത്ത പൂജാരയെ മോര്‍ക്കല്‍ തിരിച്ചയച്ചു. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി 28 റണ്‍സിന് പുറത്തായപ്പോള്‍ നാല് റണ്‍സായിരുന്നു പൂജാരയുടെ സമ്പാദ്യം. 10 റണ്‍സെടുത്ത രോഹിത് ശര്‍മ്മ ഫിലാന്‍ഡര്‍ക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകനായ ഹാര്‍ദിക് പാണ്ഡ്യക്കും ഇത്തവണ പിഴച്ചു. ഒരു റണ്ണെടുത്ത് ഹാര്‍ദിക് മടങ്ങിയപ്പോള്‍ എട്ടു റണ്‍സിന് വൃദ്ധിമാന്‍ സാഹ പുറത്തായി. പിന്നീട് അശ്വിന്‍ ഇന്ത്യയെ കര കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫിലാന്‍ഡര്‍ ആ പ്രതീക്ഷയും അവസാനിപ്പിച്ചു. 27 റണ്‍സുമായി അശ്വിനും പുറത്തായി. അതേ ഓവറില്‍ മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുംറയെയും മടക്കി ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കി. 13 റണ്‍സുമായി ഭുവനേശ്വര്‍ കുമാര്‍ പുറത്താകാതെ നിന്നു.

നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 130 റണ്‍സെടുത്ത് 208 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍വെയ്ക്കുകയായിരുന്നു. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും മികച്ച ബൗളിങ് പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര തകര്‍ന്നു.

മൂന്നാം ദിനത്തെ മഴയും ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ദുഷ്‌കരമാക്കി. രണ്ടു വിക്കറ്റിന് 65 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാലു റണ്‍സെടുത്ത ഹാഷിം അംലയെ മുഹമ്മദ് ഷമി പുറത്താക്കുകയായിരുന്നു.

തൊട്ടുപിന്നാലെ റബാദയും പുറത്തായി. പിന്നീട് തുടരെത്തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയ ദക്ഷിണാഫ്രിക്ക 130 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ആറു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ ക്രീസ് വിട്ടു. ഡിവില്ലിയേഴ്‌സ് 35 റണ്‍സിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന് ഒരു റണ്‍ പോലും ചേര്‍ക്കാനായില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top