Flash News
പേമാരിയില്‍ വീടു തകര്‍ന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്താനെത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു….!!   ****    കേരളത്തില്‍ നിന്നുള്ള സര്‍‌വ്വകക്ഷി ടീമില്‍ അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി   ****    കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം പൂര്‍ത്തിയായി; മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റി   ****    ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസത്തിന്റെ ഭാഗമായി എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്   ****    ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍   ****   

വഴിയോര കച്ചവടക്കാരെ അന്യായമായി കുടിഒഴിപ്പിച്ചാല്‍ തടയും: ആരിഫ് ചുണ്ടയില്‍

January 9, 2018 , സി.കെ. അഹമ്മദ്‌ അനീസ്

4a57c814-7f5d-41a5-b39e-2de10b9d5c06കോട്ടക്കല്‍: വഴിയോര കച്ചവടക്കാരെ അന്യായമായി കുടി ഒഴിപ്പിച്ചാല്‍ തടയുമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍ പറഞ്ഞു. വഴിയോര കച്ചവട നിയമപ്രകാരം വഴിയോരത്ത് കച്ചവടം ചെയ്യുന്നവരുടെ സര്‍വ്വേ നടത്തി കച്ചവട മേഖല തിരിച്ച് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ നിയമത്തിന് വിരുദ്ധമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും പൊതുമരാമത്ത് വകുപ്പും വഴിയോരകച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു. വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) കോട്ടക്കല്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉദഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആരിഫ് ചൂണ്ടയില്‍.

കോട്ടക്കല്‍ സാജിത ടൂറിസ്റ്റ് ഹോമില്‍ നടന്ന കണ്‍വന്‍ഷനില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി മംഗലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ അഹമ്മദ്‌ അനീസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഹബീബ്റഹ്മാന്‍ പൂക്കോട്ടൂര്‍, ജംഷീര്‍ വാറങ്കോടന്‍, കമാലുദ്ദീന്‍ നരിപ്പറമ്പ, കോയ ഹസ്സന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. വി എം ഷാജി സ്വഗതവും നഈം വളാഞ്ചേരി നന്ദിയും പറഞ്ഞു.

70667068-03c6-4dfa-aa8c-59211273d051 aff17ecc-5f5d-49e3-acc6-e9fb9ed7f6b3 b866dd3c-653e-4a4a-ba04-2d95493579f3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top