Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

കലോത്സവത്തില്‍ വ്യാജ അപ്പീല്‍ നല്‍കിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുമെന്ന്

January 10, 2018

kalolsavam-6തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍ നല്‍കിയ സംഭവത്തില്‍ അന്വേഷണം സംസ്ഥാന വ്യാപകമായി നടത്താന്‍ തീരുമാനം. കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. രക്ഷിതാക്കളുടെ പങ്ക് കണ്ടെത്തിയിട്ടില്ല. ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനുള്ള അപ്പീലിന് ബാലവകാശ കമ്മീഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കള്‍ക്ക് നല്‍കിയ രണ്ടു പേരെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. നൃത്താധ്യാപകരായ തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജില്ലാതലത്തില്‍ തോറ്റവരെ വ്യാജ അപ്പീലിലൂടെ മത്സരത്തിനെത്തിച്ച് ജഡ്ജിമാരെ സ്വാധീനിച്ചു ഗ്രേഡ് വാങ്ങുകയാണ് ഇവരുടെ രീതി. അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അന്വേഷിക്കുന്നു.

മുന്‍ വര്‍ഷങ്ങളിലും ഇവര്‍ ഇത്തരം രേഖയുണ്ടാക്കുകയും ജഡ്ജിമാരെ സ്വാധീനിക്കുകയും ചെയ്തുവെന്നാണു സൂചന. വട്ടപ്പാട്ടിനു മലപ്പുറത്തുനിന്നെത്തിയ അപ്പീല്‍, മത്സരത്തില്‍ വളരെ മോശം നിലവാരം പുലര്‍ത്തിയതായിരുന്നു. 12 അപ്പീലുകളെങ്കിലും വ്യാജരേഖയുടെ ബലത്തിലാണു വന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. അപ്പീലിനോടൊപ്പം സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് ആദ്യം കണ്ടെത്തിയതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. വിവരം ഉടന്‍ ഡിപിഐക്കു കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഐജി എസ്.ശ്രീജിത്തിനും എസ്പി പി.എന്‍.ഉണ്ണിരാജയ്ക്കുമായിരുന്നു അന്വേഷണച്ചുമതല.

kalolsavam-5അതേസമയം ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഇടപെട്ട ഒരു അധ്യാപക സംഘടനാ നേതാവിനെയും സംശയിക്കുന്നുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യും. ഇദ്ദേഹം സ്വാധീനിച്ചുവെന്നു സൂചന കിട്ടിയതിനാല്‍ തിരുവനന്തപുരം ജില്ലാ കലോത്സവത്തിലെ 21 ജഡ്ജിമാരെ അവസാന നിമിഷം മാറ്റിയിരുന്നു.സംസ്ഥാന വ്യാപകമായി ഇവര്‍ക്കു ശൃഖംലയുണ്ടെന്ന് ഐജി പറഞ്ഞു. 8000 മുതല്‍ 20,000 രൂപയാണ് ഓരോ അപ്പീലിനും വാങ്ങിയത്. ബാലാവകാശ കമ്മീഷന്‍ രേഖയാണെന്നു വിശ്വസിച്ചാണു രക്ഷിതാക്കള്‍ പണം നല്‍കിയിരിക്കുന്നത്. മലപ്പുറത്തുനിന്നു വട്ടപ്പാട്ട് മത്സരത്തില്‍ ഡിപിഐക്ക് അപ്പീല്‍ നല്‍കിയപ്പോള്‍ സമര്‍പ്പിച്ച രേഖയാണ് വ്യാജമാണെന്ന് ആദ്യം കണ്ടെത്തിയത്.

തുടര്‍ന്ന് തൃശൂരില്‍നിന്നു മൂന്നും മലപ്പുറത്തുനിന്ന് ഒന്നും വ്യാജമാണെന്നു വ്യക്തമായി.തൃശൂര്‍ ജില്ലയില്‍നിന്നു നൃത്ത ഇനങ്ങളില്‍ മത്സരിച്ചവരുടെ രണ്ട് അപ്പീലുകള്‍ക്കൊപ്പം നല്‍കിയ രേഖ വ്യാജമാണെന്ന് ആദ്യം ഉദ്യോഗസ്ഥര്‍ പറഞ്ഞുവെങ്കിലും അവര്‍ അപ്പീല്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഈ രണ്ട് അമ്മമാരില്‍നിന്നും ഇന്നലെ ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു.

58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. 49 മത്സര ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ 874 പോയിന്റുമായി കോഴിക്കോടാണ് മുന്നില്‍. 868 പോയിന്റുമായി പാലക്കാടും 855 പോയിന്റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാടോടി നൃത്തവും മിമിക്രിയുമാണ് ഇന്ന് നടക്കാനുള്ള മത്സരങ്ങള്‍. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top