Flash News

നികുതി വെട്ടിപ്പ്; ജോയി ആലൂക്കാസിന്റെ ജ്വല്ലറികളിലും ഷോറൂമൂകളിലും ആദായനികുതി വകുപ്പിന്റെ രാജ്യവ്യാപക റെയ്ഡ്

January 10, 2018

joyalukkas1നികുതി വെട്ടിച്ചെന്ന വിവരത്തെ തുടര്‍ന്ന് ഇന്ത്യയിലെ ജോയ് ആലുക്കാസിന്റെ ജുവല്ലറികളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. തമിഴ്നാട്ടിലെയും കേരളത്തിലെയും അടക്കം ഏഴ് സംസ്ഥാനങ്ങളിലെ ഷോറൂമികളിലാണ് പരിശോധന. ജോയ് ആലുക്കാസിന് കീഴിലുള്ള 133 ജുവല്ലറികളിലാണ് നൂറ് കണക്കിന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്.

തമിഴ്നാട്ടില്‍ ചെന്നൈ ടി നഗര്‍, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, പുതുച്ചേരി, തിരുനെല്‍വേലി എന്നിവിടങ്ങളിലുള്ള ജുവല്ലറികളില്‍ പരിശോധന നടക്കുന്നുണ്ട്. പുലര്‍ച്ചെ തുടങ്ങിയ റെയ്ഡില്‍ എണ്‍പതോളം വരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ട്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഗുജറാത്ത്, ഹരിയാന ഷോ റൂമുകളിലും പരിശോധനകള്‍ നടത്തുന്നുണ്ട്.

joyalukas1-1_InPixioഇന്ന് രാവിലെ മുതല്‍ പരിശോധന തുടങ്ങിയതോടെ മിക്ക ജുവല്ലറികളിലും ഷട്ടര്‍ അടച്ചിട്ടിരിക്കയാണ്. ജീവനക്കാരെ അകത്ത് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. കര്‍ണാടകത്തിലും കേളരത്തിലും അടക്കം രാജ്യവ്യാപകമായി പരിശോധ നടത്തുന്നത് വലിയ നികുതി വെട്ടിപ്പ നടന്നിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ്. അഹമ്മദാബാദിലുള്ള കോര്‍പ്പറേറ്റ് ഓഫീസുലും പരിശോധന നടക്കുന്നുണ്ട്.

വലിയ തോതില്‍ ജുവല്ലറി വില്‍പ്പന ജോയ് ആലുക്കാസില്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യം കണക്കില്‍ കാണിക്കുന്നില്ലെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന നടക്കുന്നത്. 11 രാജ്യങ്ങളിലായി പടര്‍ന്നുപന്തലിച്ച ജുവല്ലറി വ്യവസായ ശൃംഖലയാണ് ജോയ് ആലുക്കാസിന്റേത്. അടുത്തകാലത്തായി മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പോലും നല്‍കാതിരിക്കുകയായിരുന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ്.

നോട്ട് നിരോധനത്തിന് ശേഷമായിരുന്നു ഈ നില വന്നത്. ഇതോടെ ജുവല്ലറി ഗ്രൂപ്പ് സംശയത്തിന്റെ നിഴലിലായി. ഇതിന് ശേഷം അടുത്തിടെയാണ് വീണ്ടും മാധ്യമങ്ങളില്‍ പരസ്യം നല്‍കിയും മറ്റും ജോയ് ആലുക്കാസ് രംഗത്തെത്തിയത്. ഇതോടെയാണ് പരിശോധനയ്ക്ക് ഇന്‍കം ടാക്‌സ് അധികൃതര്‍ തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

joyalukkas

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top