Flash News

പെണ്‍‌വാണിഭം നടത്തിയ രണ്ട് സീരിയല്‍ നടിമാരും ഏഴ് യുവാക്കളും പോലീസ് പിടിയിലായി; മൊബൈല്‍ ഫോണുകളും ഗര്‍ഭ നിരോധന ഉറകളും പിടിച്ചെടുത്തു

January 11, 2018

envanibhaകണ്ണൂര്‍: പെണ്‍വാണിഭം നടത്തിവന്ന 2 സ്ത്രീകള്‍ അടക്കം ഒന്‍പത് പേര്‍ പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ നഗരത്തില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നവരാണ് അറസ്റ്റിലായത്. പിടിയിലായ രണ്ട് സ്ത്രീകളും സീരിയല്‍ നടിമാരാണ്. തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ചിറക്കല്‍ സ്വദേശി എന്‍പി ബിജില്‍ (33), തളാപ്പ് സ്വദേശി എപി സമിത് (30), പുഴാതി സ്വദേശി പി സജീഷ് (25), തുളിച്ചേരി കെകെ ദര്‍ഷിത് (25), സുല്‍ത്താന്‍ ബത്തേരിയിലെ എസ്.വി പ്രദീപന്‍ (24), തൃശൂര്‍ ഒല്ലൂക്കരയിലെ എവി വിജില്‍ (25), വയനാട് അമ്പലപ്പാറയിലെ സജിത്ചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായ യുവാക്കള്‍. അറസ്റ്റിലായ സീരിയല്‍ നടിമാരാകട്ടെ കാഞ്ഞിരത്തറ, ആലക്കോട് സ്വദേശിനികളാണ്.

കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാത സന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരില്‍ നിന്ന് 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളുടെ നിരവധി പായ്ക്കറ്റുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഈ സീരിയല്‍ നടിമാര്‍ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ ഫ്‌ളാറ്റിലെത്തിയത് എന്നറിയുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഈ ഫ്‌ളാറ്റ് നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായവരെ പോലീസ് കോടതിയില്‍ ഹാജരാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top