Flash News

വധശ്രമത്തില്‍ നിന്ന് സല്‍മാന്‍ ഖാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ഷൂട്ടിംഗ് സൈറ്റില്‍ സായുധ സംഘം നുഴഞ്ഞു കയറി

January 11, 2018

salman-khanസിനിമാക്കാര്‍ക്ക് എതിരായ വധഭീഷണികള്‍ക്ക് ഒട്ടും കുറവില്ലാതെയായിരുന്നു കഴിഞ്ഞ വര്‍ഷം കടന്നുപോയത്. സഞ്ജയ് ലീല ബന്‍സാലി, ദീപിക പദുകോണ്‍ എന്നിവരാണ് ഇക്കാര്യത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഏറ്റവുമൊടുവില്‍ സല്‍മാന്‍ ഖാനെതിരേയായിരുന്നു ഗുണ്ടാത്തലവന്റെ ഭീഷണി.

കഴിഞ്ഞ ദിവസം റേസ് 3 യുടെ ഷൂട്ടിങ്ങിനിടെ ഒരുപറ്റം പോലീസുകാര്‍ സെറ്റിലേക്ക് ഇരച്ചുകയറി ആയുധധാരികളായ നിരവധിപ്പേര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നു സല്‍മാന്‍ മുംബൈയിലെ വസതിയിലേക്കു മാറി. നേരത്തേ, ജോധ്പൂരില്‍ വച്ച് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് അധോലോക നായകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌നോയി ഭീഷണി മുഴക്കിയിരുന്നു. വധഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മുംബൈയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാകില്ലെന്നു കരുതിയിരിക്കുമ്പോഴാണു അവിടെയും മൂന്നുപേര്‍ എത്തിയെന്ന വിവരം പോലീസ് അറിയിച്ചത്. അതുപോലെ ഷൂട്ടിങ് ലൊക്കേഷനിലും പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഐബി മുന്നറിയിപ്പ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് സല്‍മാന്റെ സുരക്ഷ വീണ്ടും കൂട്ടിയിട്ടുണ്ട്.

ഷൂട്ടിങ് സെറ്റിലേക്ക് എത്തിയ പോലീസ് സംവിധായകനോടും നിര്‍മാതാവിനോടും ഉടന്‍ ചിത്രീകരണം നിര്‍ത്താനും സല്‍മാനെ സുരക്ഷിതമായി വീട്ടിലേക്കു മാറ്റേണ്ടതുണ്ടെന്നും പറയുകയായിരുന്നു. ഇതേത്തുടര്‍ന്നു മറ്റൊരു കാറില്‍ ആറു പോലീസുകാരുടെ അകമ്പടിയോടെ സല്‍മാനെ വീട്ടിലെത്തിച്ചു. സല്‍മാന്റെ സ്വന്തം കാര്‍ പോലീസുകാരാണ് മടക്കിക്കൊണ്ടുവന്നത്. സല്‍മാനോടു കൂടുതല്‍ കരുതിയിരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം.

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരികെ പൊലീസ് വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് താന്‍ ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് ബിഷ്‌നോയി ഭീഷണി മുഴക്കിയത്. ‘ജോധ്പൂരില്‍ വച്ച് സല്‍മാന്‍ ഖാന്‍ കൊല്ലപ്പെടും. അപ്പോള്‍ അയാള്‍ അറിയും ഞങ്ങള്‍ ആരായിരുന്നുവെന്ന്’ മാധ്യമപ്രവര്‍ത്തകരോട് ബിഷ്‌നോയി പറഞ്ഞു.

സല്‍മാനെ കൊല്ലാനുള്ള ഗുണ്ടാനേതാവിന്റെ താല്‍പ്പര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സല്‍മാന്റെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ അശോക് രാത്തോഡ് പറഞ്ഞു. 1998-ലെ മാന്‍ വേട്ടക്കേസുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്നാണ് സൂചന. കൊലപാതകം, മോഷണം തുടങ്ങി ഇരുപതിലധികം കേസുകള്‍ ബിഷ്‌നോയിക്കെതിരെ നിലവിലുണ്ട്. പിടിച്ചു പറിയും മോഷണവും വാടകക്കൊലയും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ ബിഷ്‌നോയിയുടെയും സംഘാംഗങ്ങളുടെയും പേരിലുണ്ട്. പഞ്ചാബ് രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടന്ന സമീപകാല കുറ്റകൃത്യങ്ങളിലെല്ലാം ബിഷ്‌നോയിയുടെ പങ്ക് കുപ്രസിദ്ധമാണ്.

താന്‍ നിരപരാധിയാണെന്നും ഇന്നേവരെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് തന്നെ കുടുക്കുകയാണെന്നും പറഞ്ഞു കൊണ്ടാണ് സല്‍മാന്‍ ഖാനെതിരെ ഇയാള്‍ വധ ഭീഷണി മുഴക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top