Flash News
പേമാരിയില്‍ വീടു തകര്‍ന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്താനെത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു….!!   ****    കേരളത്തില്‍ നിന്നുള്ള സര്‍‌വ്വകക്ഷി ടീമില്‍ അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി   ****    കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം പൂര്‍ത്തിയായി; മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റി   ****    ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസത്തിന്റെ ഭാഗമായി എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്   ****    ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍   ****   

ജെഡിയു-ഇടതുമുന്നണി ലയനം വെള്ളിയാഴ്ച

January 11, 2018

JDUതിരുവനന്തപുരം: ജെഡിയു ഇടത് മുന്നണിയിലേക്ക് പോകുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗണ്‍സിലിന് ശേഷമാകും പ്രഖ്യാപനം.

മുന്നണി മാറ്റത്തില്‍ ഇന്നലെ രാവിലെ ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനത്തില്‍ എത്തിയിരുന്നു. സിപിഐഎം നേതാക്കളുമായുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. നേരത്തെ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്ന കെ പി മോഹനനും മനയത്ത് ചന്ദ്രനും നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്തുണ നല്‍കി. സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം ശ്രേയാംസ്‌കുമാര്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചെറിയ തോതില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നുവന്നെങ്കിലും സംസ്ഥാന സമിതിയിലും നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്തുണ ലഭിച്ചു. എല്ലാ മണ്ഡലങ്ങളില്‍ നിന്നും ഒരു പ്രതിനിധി എന്ന എന്ന നിലയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാന കൗണ്‍സില്‍ പാര്‍ട്ടിയുടെ നയം മാറ്റത്തില്‍ അന്തിമ തീരുമാനമെടുക്കും.

സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് ലേക്കുള്ള മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ സിപിഐഎമ്മുമായി വേദി പങ്കിടുകയും ചെയ്യും. എല്‍ഡിഎഫ് ജെഡിയുവിനെ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ മുന്നണി പ്രവേശത്തിന് മറ്റ് തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ഔദ്യോഗികമായ ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ജെഡിയു വിന്റെ എല്‍ഡിഎഫ് പ്രവേശം യാഥാര്‍ഥ്യമാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top