Flash News

ഹാഫിസ് സയ്യിദിനെതിരെ പാകിസ്താന്‍ എന്തു നടപടിയാണ് എടുത്തതെന്ന ചോദ്യത്തിന് പ്രതികരിക്കാതെ വിദേശകാര്യ വക്താവ് ഒഴിഞ്ഞുമാറി

January 11, 2018

hafis-sayeedഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസ് സൂത്രധാരന്‍ ഹാഫിസ് സയീദിനെതിരെ എന്തു നടപടിയെടുത്തെന്ന ചോദ്യത്തോട് പാകിസ്താന്‍ പ്രതിനിധി പ്രതികരിച്ചില്ല. വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍, രാജ്യാന്തര തലത്തില്‍നിന്നുള്ള ഉടമ്പടികള്‍ ഗൗരവമായി പരിഗണിക്കുമെന്നു പറഞ്ഞെങ്കിലും എന്തു നടപടിയെടുത്തെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. സയീദ് ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘടനകള്‍ക്കുമെതിരെയുള്ള യുഎന്‍ ഉപരോധം നടപ്പില്‍വരുത്തുന്നത് പാകിസ്താന്‍ ഗൗരവതരമായി കാണുമെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

സയീദിന്റെ വിഷയത്തില്‍ പാകിസ്താന്‍ രാജ്യാന്തര ഉപരോധം ഗൗരവമായാണ് എടുക്കുന്നത്. നിരോധന പട്ടികയില്‍പ്പെടുന്ന എല്ലാവര്‍ക്കെതിരെയും പാകിസ്താന്‍ നടപടിയെടുത്തു. യുഎന്‍ രക്ഷാ സമിതിയുടെ ഉപരോധവുമായി ബന്ധപ്പെട്ടു സ്വത്തുക്കള്‍ മരവിപ്പിച്ചു. ആയുധശാലകള്‍ അടച്ചുപൂട്ടി, യാത്രാനിരോധനവും ഏര്‍പ്പെടുത്തി, ഫൈസല്‍ വ്യക്തമാക്കി.

1990-ല്‍ യുകെയിലെത്തി, മുസ്‌ലിംകളോട് ജിഹാദില്‍ പങ്കാളികളാകാന്‍ ഹാഫിസ് സയീദ് ആഹ്വാനം ചെയ്തതായി രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തെക്കുറിച്ചും ഫൈസലിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. 1995ല്‍ ബ്രിട്ടനിലെ പള്ളികളില്‍ സയീദ് സന്ദര്‍ശിച്ചിരുന്നുവെന്നും ഭീകരസംഘടനയായ ലഷ്‌കറെ തയിബ അന്നു പ്രസിദ്ധീകരിച്ച മാസികയില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ വന്നുവെന്നുമായിരുന്നു ബിബിസിയുടെ റിപ്പോര്‍ട്ട്. ലഷ്‌കറെ തയിബ നിരോധിച്ചതിനാല്‍ ജമാത്ത് അദ്ദ് ഉദ്ദവയുടെ തലവനാണ് ഇപ്പോള്‍ സയീദ്.

എന്നാല്‍ ഈ ചോദ്യത്തോടു പ്രതികരിക്കാതിരുന്ന ഫൈസല്‍, ജമാത്ത് അദ്ദ് ഉദ്ദവയുടെ സംഭാവനാ സ്വീകരണം നിരോധിച്ചെന്നും യുഎന്‍ രക്ഷാ സമിതിയുടെ പട്ടികയില്‍പ്പെടുന്ന മറ്റു സംഘടനകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അറിയിച്ചു.

ഭീകരരെ നേരിടുന്നതിനു കാലങ്ങളായി പാകിസ്താന് നല്‍കിയ 33 ബില്യണ്‍ ഡോളറിനു പകരം തിരിച്ചുകിട്ടയതു ചതിവും നുണകളുമാണെന്നു വ്യക്തമാക്കി എല്ലാ സഹായവും നിര്‍ത്തിവയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചിരുന്നു. ഈ നടപടിക്കുപിന്നാലെയാണു രാജ്യാന്തര തലത്തില്‍ മുഖം രക്ഷിക്കാന്‍ പാക്കിസ്ഥാന്‍ സയീദ് ഉള്‍പ്പെടെയുള്ള ഭീകരവാദികള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top