Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച പോലീസ് കോണ്‍സ്റ്റബിളിനെ നാട്ടുകാര്‍ പിടികൂടി

January 11, 2018

arrest-2നോയിഡ: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയെ പൊലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. സെയിൽസ് ടാക്സ് വകുപ്പിലെ അഖിലേഷ് പ്രധാൻ എന്ന കോണ്‍സ്റ്റബിളാണ് ഏഴു വയസുകാരിയെ പീഡിപ്പിച്ചത്. ഗൗതം ബുദ്ധനഗർ ജില്ലയിലെ സുർജാപൂരിൽനിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകീട്ട് ഗ്രേറ്റർ നോയിഡയിലെ തന്റെ വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന ബാലികയെ വീട്ടിലേക്കു വിളിച്ചു കയറ്റിയാണ് ഇയാൾ പീഡിപ്പിച്ചത്. സംഭവസമയത്ത് അഖിലേഷ് മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു. ബാലിക ബഹമുണ്ടാക്കിയതോടെ നാട്ടുകാർ ചേർന്നു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഇതിനിടെ അഖിലേഷ് കടന്നുകളഞ്ഞു.

പരാതി ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് നടപടിയെടുത്തതുമില്ല. വ്യാഴാഴ്ച രാവിലെ ഇയാൾ വീണ്ടും തിരിച്ചെത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അഖിലേഷിനെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top