Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

പാര്‍ലമെന്റ് ഭീക്രാക്രമണക്കേസ് പ്രതിയായി തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ മകന് പ്ലസ് ടു പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷന്‍

January 11, 2018

afsal-gutuശ്രീനഗർ: പാർലമെന്റ് ഭീകരാക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ മകൻ ഗാലിബ് ഗുരുവിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഡിസ്റ്റിംഗ്ഷൻ.

ജമ്മു ആന്റ് കശ്മീര്‍ ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷന്‍റെ പരീക്ഷയിൽ 88 ശതമാനം മാർക്കോടെയാണ് ഗാലിബ് ഉന്നതവിജയം കരസ്ഥമാക്കിയത്. ഗാലിബ് 500ൽ 441 മാർക്ക് നേടി. രണ്ടു വർഷം മുമ്പ് മെട്രിക് പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടി ഗാലിബ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

നവംബർ അവസാനവാരം നടന്ന ബോർഡ് പരീക്ഷ എഴുതിയ 55,163 വിദ്യാർഥികളിൽ 33,893 പേർ ഉപരിപഠനത്തിന് അർഹരായി. 2013ലാണ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത്. പാർലമെന്റ് ആക്രമണക്കേസിൽ അഫ്സൽ ഗുരു അറസ്റ്റിലാകുമ്പോള്‍ വെറും രണ്ടു വയസ് മാത്രമായിരുന്നു ഗാലിബിന്‍റെ പ്രായം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top