Flash News

ജയിംസ് കോലടിയില്‍ (38) ഷിക്കാഗോയില്‍ നിര്യാതനായി

January 12, 2018 , സൈമണ്‍ മുട്ടത്തില്‍

Newsimg1_77938755_InPixioഷിക്കാഗോ: കോട്ടയം കിടങ്ങൂര്‍ സ്വദേശി ജയിംസ് കോലടിയില്‍ (38) ഷിക്കാഗോയില്‍ നിര്യാതനായി. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് റിട്ട. പ്രഫസര്‍ ജയിംസ് കോലടിയുടേയും ആലീസിന്റേയും (കൂവക്കാട്ടില്‍) മകനാണ്.

ഭാര്യ: സ്‌നേഹ ജയിംസ് പാലാ വെട്ടുകല്ലേല്‍ പരേതനായ ജോസ് വെട്ടുകല്ലേലിന്റേയും, റ്റെസി (പതിയില്‍) കുടുംബാംഗം) മകളാണ്.

മക്കള്‍: അലീസിയ, ജോസഫ്, ടെസിയ.

സഹോദരങ്ങള്‍: പിങ്കി സുനില്‍ മുളവേലിപ്പുറത്ത് പുന്നത്തുറ, പ്രീതി ഡേവിഡ് ആക്കാത്തറ പിറവം, പ്രിയങ്ക മാത്യു വിലങ്ങാട്ടുശേരില്‍ കണ്ണങ്കര.

പൊതുദര്‍ശനം: ജനുവരി 15 തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ 8.30 വരെ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍.

സംസ്ക്കാര ശുശ്രൂഷ: ജനുവരി 16 ചൊവ്വാഴ്ച രാവിലെ 9.30 ന് മോന്‍ട്ടന്‍ ഗ്രോവ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍. തുടര്‍ന്ന് നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.

ചിക്കാഗോ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, കലാ-കായിക മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ജെയിംസ്‌ കുട്ടി മികച്ച സംഘാടകനും കായിക പ്രേമിയുമായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top