Flash News

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രം മകരവിളക്ക്‌ മഹോത്സവം ജനുവരി 14 ഞായറാഴ്ച

January 12, 2018 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

unnamed (13)ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം ഭക്തിനിര്‍ഭരവും ശരണഘോഷമുഖരിതവുമായ അന്തരീക്ഷത്തില്‍ ജനുവരി 14 ഞായറാഴ്ച വമ്പിച്ച പരിപാടികളോടെ ആഘോഷിക്കുന്നു. മകര സംക്രാന്തിയും മകരപൊങ്കലും സംയുക്തമായിട്ടാണ് ആഘോഷിക്കുന്നത്. രാവിലെ അയപ്പ സുപ്രഭാതത്തോ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം വൈകീട്ട് ഹരിവരാസനം അവസാനിപ്പിക്കുന്നതുവരെ ഒരു ദിവസത്തെ ഉത്സവം ആയിട്ടണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് . മാലയിട്ട് വ്രതം നോറ്റ് ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച് ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ ക്ഷേത്രത്തില്‍ ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. ഈ ആത്മചൈതന്യത്തിലേക്കാണ് ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്. മകരവിളക്ക് മഹോത്സവം ശരണം വിളികളുടേയും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സാഷ്ടാംഗം നമസ്കരിക്കാനുമുള്ള ഒരു വേദിയാകുന്നു. അതിന്റെ പുണ്യം ഏറ്റുവാങ്ങി ന്യൂയോര്‍ക്ക് മഹാനഗരത്തിന്റെ മധ്യത്തിലും ശരണമന്ത്രങ്ങളുയരുകയാണ്. വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കി ഏവരെയും സ്വാഗതം ചെയ്യുന്നു.

കാലത്തിനും തോല്പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്, സത്യങ്ങളുണ്ട്. ജന്മനാട്ടിലായാലും കടലുകള്‍ക്കപ്പുറമായാലും ഈ വിശ്വാസം ചൈതന്യം വറ്റാതെ നിലനില്‍ക്കും. അതാണ് വ്രതശുദ്ധിയുടെ ആതിര നിലാവിലൂടെ മകരക്കുളിരും മഞ്ഞും മുങ്ങി നിവരുന്ന തൃസന്ധ്യകളും പുലരികളുമുള്ള മണ്ഡല മകരവിളക്ക് കാലം. എങ്ങും ഒരേയൊരു നാദം. സ്വാമി ശരണം…ഒരേയൊരു രൂപം. ശ്രീബരീശന്‍…. അതിവിടെയാണ്. അതാണെന്റെ ദേവാലയം. ശ്രീ ശബരീശന്‍ വാഴും ശബരിമല. അവിടെ ശരണ മന്ത്രങ്ങളുടെ നാളുകളാണ്. പൊന്നു പതിനെട്ടാം പടിയില്‍ സഹസ്ര കോടികളുടെ തൃപ്പാദങ്ങള്‍ പതിഞ്ഞ ഒരു വര്‍ഷം കുടി കടന്നുപോകുന്നു.

പൂവിലും പുല്ലിലും കല്ലിലും മുള്ളിലും ഈശ്വരനുണ്ടെന്ന സത്യം ഉദ്‌ഘോഷിക്കാന്‍… എല്ലാ ചരാചരങ്ങളിലും സ്വാമിയെ മാത്രം കാണുന്ന പുണ്യകാലം ഓര്‍ത്തെടുക്കാന്‍… മാലയിട്ട ഭക്തനും മലയിലെ ഭഗവാനും ഒന്നാകുന്ന ലോകത്തിലെ ഏക പുണ്യസ്ഥലം ദര്‍ശിക്കുവാന്‍, മനുഷ്യനെ ഒരു ജാതി മാത്രമെന്ന സത്യം തന്റെ പ്രവൃത്തികൊണ്ടു തെളിയിച്ച അദ്വൈത സന്ദേശത്തിന്റെ മൂര്‍ത്തീവത്തെ മനസിലേക്കാവാഹിക്കാന്‍, ഈ തീര്‍ത്ഥ പ്രയാണം അനന്തമാണല്ലോ?

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശബരിമല ക്ഷേത്രത്തില്‍ നടക്കുന്ന പൂജാദികര്‍മ്മങ്ങള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി നിര്‍വ്വഹിച്ചു വരുന്നു എന്നതാണ്.
അത് നിര്‍‌വ്വഹിക്കുന്നതാകട്ടേ പൂജാരിമാരായ ശ്രീനിവാസ് ഭട്ടര്‍, മോഹന്‍ജി ,സതീഷ് പുരോഹിത് എന്നിവരാണ്.

രാവിലെ അയ്യപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം ഉഷ പൂജക്കും അയ്യപ്പനൂട്ടിനും, പമ്പ സദ്യയ്ക്കും ശേഷം ഇരുമുടി പൂജ നടത്തി ഇരുമുടിയേന്തിയ അയ്യപ്പന്മാര്‍ ശരണം വിളിയോടെ ക്ഷേത്രം വലം വെച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതും നെയ്യഭിഷേകത്തിനും പുഷ്പാഭിഷേകത്തിനോടൊപ്പം തന്നെ പടി പൂജ, നമസ്കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി, മന്ത്ര പുഷ്പം, ചതുര്‍ത്ഥ പാരായണം, ദീപാരാധന, കര്‍പ്പൂരാഴിക്കും ശേഷം ഹരിവരാസനം പാടി അന്നദാനവും നടത്തി മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി ആവും.

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്ര ഭജന്‍ ഗ്രൂപ്പിന്റെ ഭജന കണ്ണന്‍ ജീ, ദീപന്‍, മഹാലിംഗം, ശ്രീറാം, പ്രഭ കൃഷ്ണന്‍, തുടങ്ങിയവര്‍ നയിക്കുന്നതാണെന്ന് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top