Flash News

കലയുടെ ലക്ഷ്യം സമൂഹ നന്മയാവണം : ഷാഫി പറമ്പില്‍ എം.എല്‍.എ

January 14, 2018 , നൗഷാദ് ആലവി

1234

സംസ്ഥാന മജ്‌ലിസ് ഫെസ്റ്റ് ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സമൂഹത്തില്‍ നന്മയും ധാര്‍മ്മിക പ്രസരിപ്പിക്കാനുതകുന്നതാവണം കലയെന്നും വിഭാഗീയതയുടെ വിത്തുകളെ കലയും സാഹിത്യവും കൊണ്ട് ചെറുത്തു തോല്‍പ്പിക്കണമെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ വൈഞ്ജാനിക കലാ സാഹിത്യ രംഗങ്ങളിലെ കഴിവുകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മജ്‌ലിസ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് പേഴുങ്കര നൂര്‍ മഹലില്‍ സംഘടിപ്പിച്ച മജ്‌ലിസ് ഫെസ്റ്റിന്റെ സംസ്ഥാന തല മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ. പി. സുധീര ഫെസ്റ്റ് സപ്ലിമെന്റ് പ്രകാശനം ചെയ്തു സംസാരിച്ചു.

ധാര്‍മ്മിക വിദ്യാഭ്യാസത്തിനു മാത്രമേ സംസ്കാര സമ്പന്നരായ തലമുറയെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്നും എല്ലാവരെയും സ്നേഹിക്കാനും ആദരിക്കാനുമാണ് മത വിദ്യാഭ്യാസം പഠിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഹിക്മ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനം കൃഷ്ണന്‍ കുട്ടി എം.എല്‍.എ നിര്‍വഹിച്ചു.

വിജയം മാത്രം ലക്ഷ്യമാക്കിയല്ല മത്സര രംത്തിറങ്ങേണ്ടതെന്നും പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരമാക്കി മാറ്റുമ്പോഴാണ് അതിന് ആത്മാവുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

54 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 500 മദ്രസകളില്‍ നിന്നായി 1600 വിദ്യാര്‍ത്ഥികള്‍ 10 വേദികളിലായാണ് മാറ്റുരക്കന്നത്. മദ്രസ, ക്ലസ്റ്റര്‍, മേഖല തലങ്ങളിലെ വിജയികളാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത്.

പ്രമുഖ പണ്ഡിതന്‍ സയ്യിദ്‌ ഹാഷിം ഹദാദ് തങ്ങള്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് സഫിയ അലി, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി, സഫിയ ശറഫിയ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സ്വാലിഹ്, മജ്‌ലിസ് ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസ്സന്‍, എം.സി ബുഗത്തുള്ള, വാര്‍ഡ് മെമ്പര്‍ റിയാസ് ഖാലിദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സൗരിയത്ത് സുലൈമാന്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്    ഷമീര്‍ ബാബു, കെ.എം ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ ബഷീര്‍ ഹസ്സന്‍ നദ്‌വി സ്വാഗതവും പ്രോഗ്രാം ചെയര്‍മാന്‍ എം.സുലൈമാന്‍ നന്ദിയും പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നാടകകൃത്ത് കെ.പി.എസ്. പയ്യനടം, ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍, എഞ്ചി. ഫാറൂഖ്, നൗഷാദ് മുഹ്‌യുദ്ദീന്‍, ബഷീര്‍ പുതുക്കോട്, സഫിയ അടിമാലി, എ. കെ. നൗഫല്‍, സുഹദ സുലൈമാന്‍, ശാക്കിര്‍ മൂസ എന്നിവര്‍ പങ്കെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top