Flash News

നാടകം ആരംഭിക്കുകയായി (കവിത)

January 13, 2018 , ജയന്‍ വര്‍ഗീസ്

natakam banner1പ്രപഞ്ചമഹാ നാടകശാല
പ്രകൃതി തന്നഭിനവയരങ്
അഭിനയം നടക്കുന്നു അരങ്ങിന്റെ തിരുമുമ്പില്‍
അതുകാണാനിരിക്കുന്നു കാലം

പാവങ്ങള്‍ നടന്‍മാര്‍ പഠിക്കാതെ വരുന്നു
പതിവായി ഡയലോഗ് മറക്കുന്നു
പുറത്താരുമറിയാതെ പതുക്കെയതുരുവിട്ടു
കൊടുക്കുന്നുണ്ടാരോ അത്
പ്രോംപ്റ്ററോ നാടകകൃത്തോ
അറിയില്ലാ യകത്തൊരു തിരിവെട്ടം
കാണാമ തയാളാവും !

കഥയുടെ ഗതിമാറി തുടുപ്പാര്‍ന്ന മുഖമുള്ള
നടന്‍മാരും നടികളും ,
നരയായി ,ജരയായി ,കണ്ണുന്തി ,കവിളൊട്ടി ,
എവറസ്റ്റായ് വിലസിയ മുലകളിന്നൊരു വെറും
തോലിസ്സഞ്ചി യായിത്തീര്‍ന്നു
അതുപണ്ടു കലമാണെന്നെഴുതിയ കവികണ്ട്
കദനത്താല്‍ കണ്ണുപൊത്തിപ്പോയി

അവസാനരംഗം വന്നു
അരങ്ങില്‍ നിന്നൊരോരുത്തര്‍
പിരിയുന്നു ,അകത്തുനി –
ന്നറിയിപ്പുവന്നൂ തീര്‍ന്നു!

കടലയും കൊറിച്ചും. കൊ –
ണ്ടിരിക്കുന്നകാലം മെല്ലേ –
എഴുന്നേറ്റു പോകാന്‍പക്ഷെ ,
അകത്തുനിന്നറിയിപ്പു വന്നു വീണ്ടും
അടുത്തനാടകം ആരംഭിക്കുകയായി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top