Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

ബെന്നി കൊട്ടാരം ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ പ്രോഗ്രാം ചെയമാന്‍

January 15, 2018

1432737ചിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കൊച്ചു കേരളമാക്കാന്‍ പോകുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാനായി ഫിലഡല്‍ഫിയയിലെ വിവിധ സാമൂഹിക-സാംസ്ക്കാരിക സംഘടനകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ബെന്നി കൊട്ടാരത്തെ തിരഞ്ഞെടുത്തു.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ സൂപ്പര്‍ സ്റ്റാറുകളുടെ സ്റ്റേജ് ഷോകള്‍ ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്തി വിജയിപ്പിച്ച അമേരിക്കയിലെ വളരെ ചുരുക്കം വ്യക്തികളിലൊരാളാണ് ബെന്നി.

ഫിലഡല്‍ഫിയയിലെ കോട്ടയം അസ്സോസിയേഷന്‍, എക്യുമിനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ തുടങ്ങി വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.

ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വച്ച് നടക്കുന്ന കള്‍ച്ചറല്‍ കോമ്പറ്റീഷനില്‍ പങ്കെടുക്കുന്ന വിവിധ റീജണല്‍ ടീമുകള്‍ക്ക് വിവിധ പരിപാടികള്‍ ചേര്‍ത്തണക്കി അവതരിപ്പിക്കാന്‍ 20 മിനിട്ടുകള്‍ നല്‍കും. ഈ 20 മിനിട്ടിനുള്ളില്‍ സംഗീതം, സ്കിറ്റ്, സംഘഗാനം, സിനിമാറ്റിക്ക് ഡാന്‍സ്, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം തുടങ്ങി ഏത് ഇന്ത്യന്‍ കലാപരിപാടികളും അവതരിപ്പിക്കാന്‍ അവസരം ഉണ്ടാകും. ചില റീജിയനുകളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ ടീമുകളുണ്ടാകും.

വ്യത്യസ്തങ്ങളായ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കണ്‍വന്‍ഷന്റെ ആദ്യ ഘട്ട രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍, മുന്നൂറോളം ഫാമിലികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ നോര്‍ത്ത് അമേരിക്കന്‍ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണല്‍ നെറ്റ്‌വര്‍ക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.

കണ്‍വന്‍ഷനെക്കുറിച്ച് അറിയുവാനും, രജിസ്റ്റര്‍ ചെയ്യുവാനും സന്ദര്‍ശിക്കുക www.fomaa.net

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616, ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, ബെന്നി കൊട്ടാരം 2672374119.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top