Flash News

ഡാളസ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 20ന്

January 16, 2018 , പി.പി. ചെറിയാന്‍

taxsഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി സൗജന്യ ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു.

ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3.30 മുതല്‍ കേരള അസ്സോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ പുതിയ ടാക്‌സ് നിയമങ്ങളെക്കുറിച്ചും, അഫോഡബള്‍ കെയര്‍ ആക്റ്റിനെക്കുറിച്ചും വിദേശ വരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ചും വിശദമായി പ്രമുഖ സി.പി.എ. ഹരി പിള്ള സംസാരിക്കും.

സെമിനാറില്‍ എല്ലാവരും വന്ന് സംബന്ധിക്കണമെന്ന് ജോര്‍ജ്ജ് ജോസഫ് വിലങ്ങോലില്‍, ഡാനിയേല്‍ കുന്നേല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Kerala association of dallas@gmail.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top