Flash News

സുപ്രീം കോടതി പ്രശ്നം സമവായമായില്ല; ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി

January 19, 2018

chelameshwar-1ഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ നടത്തിയ പരസ്യപ്രതികരണത്തെ തുടര്‍ന്ന് ജുഡീഷ്യറിയില്‍ ഉണ്ടായ പ്രതിസന്ധി രൂക്ഷമാക്കുന്നു. പ്രശ്‌നപരിഹാരത്തിന് നാലു ജഡ്ജിമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് തള്ളി. ഇതിനിടെ ജസ്റ്റിസ് ജെ ചെലമേശ്വര്‍ സ്വകാര്യ ആവശ്യത്തിനായി ഇന്നലെ ഹൈദരാബാദിലേക്ക് പോയി. ഇതോടെ ഈ ആഴ്ച ഇനി പ്രശ്‌നപരിഹാരത്തിനായി തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യത മങ്ങി.

ജഡ്ജിമാര്‍ക്ക് കേസുകള്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനം വേണമെന്ന ജഡ്ജിമാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരസ്യമായി അംഗീകരിച്ച് വാര്‍ത്താകുറിപ്പ് ഇറക്കണമെന്ന ജഡ്ജിമാരുടെ ആവശ്യവും ചീഫ് ജസ്റ്റിസ് തള്ളി.

ജുഡീഷ്യറിയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് യോഗം ചേര്‍ന്നത്. പരസ്യപ്രതികരണം നടത്തിയ ജഡ്ജിമാര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ എകെ സിക്രി, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ പങ്കെടുത്തിരുന്നു. പത്ത് മിനിട്ട് നീണ്ടുനിന്ന ഈ യോഗത്തില്‍ പരസ്യപ്രതികരണം നടത്തിയ ജഡ്ജിമാര്‍ രണ്ട് പ്രധാന ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും എഴുതി നല്‍കിയില്ല. പ്രധാനപ്പെട്ട കേസുകള്‍ ജഡ്ജിമാര്‍ക്ക് അനുവദിക്കുന്നത് സുതാര്യമാക്കുന്നതിനായി മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സംവിധാനം രൂപീകരിക്കണമെന്ന് നാല് ജഡ്ജിമാരും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. ഭൂരിഭാഗം കേസുകളും ജഡ്ജിമാര്‍ക്ക് അനുവദിക്കുന്നത് കമ്പ്യൂട്ടര്‍ സംവിധാനം ആണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രധാനപ്പെട്ട കേസുകള്‍ ഏത് ബെഞ്ചിന് അനുവദിക്കണമെന്നത് ചീഫ് ജസ്റ്റിസിന്റെ അധികാരമാണ്. ഇത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കീഴ്‌വഴക്കമാണെന്ന് ചീഫ് ജസ്റ്റിസ് ജഡ്ജിമാരുടെ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതായാണ് സൂചന. ഇതില്‍ ഒരു മാറ്റത്തിനു താന്‍ തയ്യാറല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരസ്യമായി അംഗീകരിച്ച് ചീഫ് ജസ്റ്റിസ് വാര്‍ത്തകുറിപ്പോ, വാര്‍ത്താസമ്മേളനമോ നടത്തണമെന്നും നാല് ജഡ്ജിമാരും ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജഡ്ജിമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിന് അപ്പുറം, വാര്‍ത്താകുറിപ്പോ, വാര്‍ത്താസമ്മേളനമോ വിളിച്ച് ചേര്‍ക്കാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് ജഡ്ജിമാരെ അറിയിച്ചു.

ചീഫ് ജസ്റ്റിസും പരസ്യപ്രതികരണം നടത്തിയ നാല് ജഡ്ജിമാരും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെ തീരുമാനം ആകാതെ യോഗം പിരിയുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top