Flash News

മെക്സിക്കോയുടെ അടിയില്‍ വെള്ളത്തില്‍ അത്ഭുത ഗുഹകള്‍ കണ്ടെത്തി; പുരാതന മായന്‍ സംസ്ക്കാരത്തിന്റേതെന്ന് മുങ്ങല്‍ വിദഗ്ധര്‍

January 19, 2018

835-mexico-sac-actun-cave-0_1024മെക്‌സിക്കോ: നിരവധി പ്രത്യേകതകള്‍ നിറഞ്ഞ ഒരു ഗുഹ കണ്ടെത്തിയിരിക്കുകയാണ് മെക്‌സിക്കോ. വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഗുഹയെന്നാണ് മുങ്ങല്‍ വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കിഴക്കന്‍ മെക്‌സികോയിലാണ് ഒരുകൂട്ടം മുങ്ങല്‍ വിദഗ്ധരാണ് വെള്ളത്തിനടിയിലെ ഗുഹ കണ്ടെത്തിയത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലുതും നീളം കൂടിയതുമായ ഗുഹയെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

main_6a9067e2-a52f-4209-b6a7-67b3b6dd4b57മെക്‌സികോയിലെ രണ്ട് ഗുഹകളെ ബന്ധിപ്പിക്കുന്നതാണ് ഈ ഗുഹ. 347 കിലോമീറ്റര്‍ നീളമുള്ള ഈ ഗുഹയെ സാക് ആക്ച്ചന്‍ എന്നാണ് വിളിക്കുന്നത്. യുക്കാറ്റന്‍ ഉപദ്വീപിലെ റ്റുലിം ബീച്ച് റിസോര്‍ട്ടിന് സമീപമാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. യുക്കാറ്റന്‍ ഉപദ്വീപിലെ ഭൂഗര്‍ഭ ജലത്തിന്റെ സംരക്ഷണവും പഠനവും ലക്ഷ്യമിട്ടുള്ള പദ്ധതിയായ ഗ്രാന്‍ അക്വൈഫിറോ മായയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് ഗുഹ കണ്ടെത്തിയത്. പുരാതന മായന്‍ സംസ്‌കാരത്തിലേക്ക് പുതിയ വെളിച്ചം വീശാന്‍ സഹായിക്കുന്നതാണ് ഈ കണ്ടെത്തല്‍.

മെക്‌സികോയിലെ യുക്കാറ്റന്‍ ഉപദ്വീപില്‍ മായന്‍ ജനതയുടെ സ്മരണ പുതുക്കുന്ന സ്മാരക കുടീരങ്ങള്‍ നിരവധിയുണ്ട്. പുതുതായി കണ്ടെത്തിയ ഗുഹയിലേക്ക് സന്ദര്‍ശകരെ അനുവദിച്ചാല്‍ നല്ലൊരു വരുമാനമാകുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top