Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

ഈജിപ്തില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറായി അബ്ദുല്‍ ഫത്താ അല്‍സീസി; സീസിക്കെതിരെ മത്സരിക്കാന്‍ മുന്‍ സൈനിക മേധാവി സമി അനാന്‍

January 21, 2018

assisiകെയ്റോ: മാർച്ചിൽ നടക്കുന്ന ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വെളിപ്പെടുത്തി നിലവിലെ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസീസി. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്. നേരത്തേതന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അൽസീസി സൂചന നൽകിയിരുന്നു. അതിനിടെ, തെരഞ്ഞെടുപ്പിൽ സീസിക്കെതിരെ സ്ഥാനാർഥിയാകുമെന്ന് മുൻ ഈജിപ്ഷ്യൻ സൈനിക മേധാവി ജനറൽ സമി അനാനും അറിയിച്ചിട്ടുണ്ട്.

മാർച്ച് 26 മുതൽ 28 വരെയാണ് തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി ജനുവരി 29നാണ്. പ്രതിപക്ഷ നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഖാലിദ് അലി, ബഹിരാകാശ ശാസ്ത്രഞജൻ എസ്സാം ഹെഗ്ഗി എന്നിവരും മത്സരരംഗത്തുണ്ട്.

അറബ് വസന്താനന്തരം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് മുർസിയെ 2013ൽ അട്ടിമറിയിലൂടെ പുറത്താക്കിയാണ് സീസി അധികാരത്തിലെത്തിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top