Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

മാഗിനു പുതിയ ഭാരവാഹികള്‍

January 21, 2018 , ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) 2018-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോഷ്വാ ജോര്‍ജ് (പ്രസിഡന്റ്), സുനില്‍ മേനോന്‍ (വൈസ് പ്രസിഡന്റ്), തോമസ് മാത്യു (സെക്രട്ടറി), വിനോദ് വാസുദേവന്‍ (ജോ. സെക്രട്ടറി), അബ്രഹാം തോമസ് (ട്രഷറര്‍), രാജന്‍ യോഹന്നാന്‍ (ജോയിന്റ് ട്രഷറര്‍), ആന്‍ഡ്രൂ ജേക്കബ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ഡോ. മാത്യു വൈരമണ്‍ (പി.ആര്‍.ഒ & ഡയറക്ടര്‍ ഓഫ് കമ്യൂണിക്കേഷന്‍), മോന്‍സി കുര്യാക്കോസ് (ഫെസിലിറ്റി മാനേജര്‍), പൊന്നു പിള്ള (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), മേരിക്കുട്ടി ഏബ്രഹാം (വിമന്‍സ് ഫോറം മെമ്പര്‍), ലക്ഷ്മി പീറ്റര്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), റെജി ജോണ്‍ (സ്‌പോര്‍ട്‌സ്), മാര്‍ട്ടിന്‍ ജോണ്‍ (മെമ്പര്‍ഷിപ്പ് & വെബ്‌സൈറ്റ്), റോണി ജേക്കബ് എന്നിവരാണ് ഭാരവാഹികള്‍.

ഇലക്ഷന്‍ കമ്മീഷണറായി ബാബു തെക്കേക്കരയേയും അദ്ദേഹത്തിന്റെ സഹായികളായി ജോണി കുന്നക്കാട്ടും, വില്‍സണ്‍ മഠത്തില്‍പ്പറമ്പിലും പ്രവര്‍ത്തിച്ചു. ട്രസ്റ്റി ബോര്‍ഡിന്റെ ഒഴിവു വന്ന സ്ഥാനത്ത് 2017-ലെ മാഗിന്റെ പ്രസിഡന്റായ തോമസ് ചെറുകരയേയും ശശിധരന്‍ നായരേയും തെരഞ്ഞെടുത്തു.

ജനുവരി 14-നു പുതിയ ഭരണസമിതി മാഗിന്റെ ജനറല്‍ബോഡിയില്‍ വച്ചു ചുമതലയേറ്റു. വളരെ കഴിവുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ ഭരണസമിതി. ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പുതിയ ഭരണസമിതി തീരുമാനം എടുത്തു.

Newsimg1_50191123

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top