Flash News

പുതുരാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കും: ശംസീര്‍ ഇബ്രാഹീം

January 21, 2018 , നസീഹ പി

_MG_8759[1]

ഫ്രറ്റേണിറ്റി മലപ്പുറം രോഹിത് സ്ക്വയര്‍ ഉദ്ഘാടനം ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം നിര്‍വഹിക്കുന്നു

മലപ്പുറം: രോഹിത് വെമുലയുടെ ജീവത്യാഗത്തിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ശക്തിപ്പെട്ട് വരുന്ന പുതുരാഷ്ട്രീയമായിരിക്കും ഭാവി ഇന്ത്യയെ മുന്നോട്ട് നയിക്കുകയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി മലപ്പുറം കോട്ടപ്പടിയില്‍ സംഘടിപ്പിച്ച രോഹിത് സ്ക്വയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജസിം സുല്‍ത്താന്‍ അദ്ധ്യക്ഷത വഹിച്ചു. ശാക്കിര്‍ താനൂര്‍ സ്വാഗതവും ബാസിത് താനൂര്‍ നന്ദിയും പറഞ്ഞു. ഹബീബ റസാക്ക്, ഷിബാസ് പുളിക്കല്‍, ആസിഫലി.ടി, റസീന്‍ ബാബു, ഫയാസ് കൂട്ടിലങ്ങാടി, നസീഹ പി കൂട്ടില്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം വഹിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top