Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

ഖത്തറിലേക്കുള്ള വിസരഹിത സന്ദര്‍ശനാനുമതി മറയാക്കി തൊഴില്‍ തട്ടിപ്പുസംഘം വിലസുന്നു; ഇരകള്‍ക്ക്‌ സഹായവുമായി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍

January 21, 2018 , എ.സി. മുനീഷ്

CF - Media & Publicity 20180121_172215ദോഹ : ഖത്തറിലേക്കുള്ള വിസരഹിത സന്ദര്‍ശനാനുമതി മറയാക്കി തൊഴില്‍ തട്ടിപ്പുസംഘം വിലസുന്നു. കേരളത്തില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് വിസയില്ലാതെ കടത്തിക്കൊണ്ടുവന്ന 24 യുവാക്കളില്‍ നിന്നായി തട്ടിപ്പു സംഘം ഈടാക്കിയത് എണ്‍പത്തി അയ്യായിരം രൂപ വീതമാണ്. കൂടുതല്‍ പേരെ ചതിയില്‍പെടുത്താന്‍ കൊച്ചി കേന്ദ്രീകരിച്ചുള്ള സംഘം വല വീശുന്നതായി സൂചന.

എഞ്ചിനീയറിംഗ് ബിരുദധാരികളടക്കമുള്ള വിദ്യാസമ്പന്നരായ യുവാക്കളെയാണ് തൊഴില്‍ തട്ടിപ്പ്‌ സംഘം ഇരയാക്കിയത്. ദോഹ മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് 85000 രൂപ വീതം ഈടാക്കി, മുന്ന് ഘട്ടങ്ങളിലായി 24 യുവാക്കളെയാണിവര്‍ വിസയില്ലാതെ ദോഹയിലെത്തിച്ചത്. വ്യാജവിലാസം നല്‍കിയാണ് ഏജന്റുമാര്‍ തൊഴില്‍ കരാര്‍ പോലും തയ്യാറാക്കിയത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തിരുവനതപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നെല്ലാം തട്ടിപ്പു സംഘം യുവാക്കളെ ചതിയില്‍ പെടുത്തുകയായിരുന്നു. തങ്ങള്‍ക്കു പുറമെ കൂടുതല്‍ പേരെ ഏജന്റുമാര്‍ വലവീശുന്നതായും യുവാക്കള്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവുമില്ലാതെ മുര്‍റയിലെ ഒറ്റമുറിയില്‍ കഴിയുന്ന യുവാക്കള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരാണ് ഇപ്പോള്‍ ഭക്ഷണമെത്തിക്കുന്നത്.

കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുഞ്ഞി, റസാഖ് കാരാട്ട്, ഇസ്മായില്‍ നീലേശ്വരം, റിയാസ് തൃശൂര്‍ എന്നിവര്‍ അടങ്ങുന്ന സംഘം യുവാക്കളെ സന്ദര്‍ശിച്ചു. തണുപ്പ് അകറ്റാനുള്ള വസ്ത്രങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടും നോര്‍ക്കയുമായി ബന്ധപ്പെട്ടും കേസ് ഫയല്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും കള്‍ച്ചറല്‍ ഫോറം സെക്രട്ടറി മുഹമ്മദ് കുഞ്ഞി അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top