Flash News

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും റാഫിള്‍ വിതരണവും നടത്തി

January 21, 2018 , രാജന്‍ വാഴപ്പള്ളില്‍, മീഡിയ കോഓര്‍ഡിനേറ്റര്‍

BWOC_072 (3)ന്യൂയോര്‍ക്ക്: ജനുവരി 7 ന് നടന്ന ക്രിസ്തുമസ് ആഘോഷവേളയില്‍ ബ്രോങ്ക്‌സ്, വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് ( ബി ഡബ്ല്യൂ ഓ സി) പ്രസിഡന്റ് ഫാ. ഡോ. ജോര്‍ജ് കോശി, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ഡോ. വര്‍ഗീസ് എം ഡാനിയേലിനെ വേദിയിലേക്ക് ക്ഷണിച്ചു. വര്‍ഗീസ് അച്ചന്‍ മുന്‍കാലങ്ങളില്‍ ഈ ഏരിയായില്‍ നിന്നും നല്‍കിയിട്ടുള്ള എല്ലാ സഹായങ്ങള്‍ക്കും സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ചു. ഈ വര്‍ഷവും അതേപോലെയുള്ള സഹകരണം പ്രതിക്ഷിക്കുന്നതായും അറിയിച്ചു. മുന്‍ വര്ഷങ്ങളിലേതിനേക്കാള്‍ ഈവര്‍ഷത്തെ പ്രേത്യകതയായ ബി ഡബ്ല്യൂ ഓ സി ഗായകരുടെ സാന്നിദ്ധ്യം കോണ്‍ഫറന്‍സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് ഫാ. ഡോ. വര്ഗീസ് എം. ഡാനിയേല്‍ അഭിപ്രായപ്പെടുകയുണ്ടായി.

കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ജയ്സണ്‍ തോമസ്, ബിസിനസ് മാനേജര്‍ എബി കുറിയാക്കോസ് വെസ്‌റ്‌ചെസ്റ്ററില്‍ നിന്നുമുള്ള ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ കെ. ജി ഉമ്മന്‍, ടറന്‍സണ്‍ തോമസ്, കുറിയാക്കോസ് തര്യന്‍, ജിയോ ചാക്കോ, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഫിലിപ്പ് ജോര്‍ജ്, സാജന്‍ മാത്യു എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

ഫിനാന്‍സ് ആന്‍ഡ് സുവനീര്‍ കമ്മിറ്റി ചെയര്‍ എബി കുറിയാക്കോസ് റാഫിളിനെ കുറിച്ചും, അതുകൊണ്ടു കോണ്‍ഫറന്‍സിന് ലഭിക്കുന്ന പ്രയോജനത്തെപ്പറ്റിയും സംസാരിച്ചു. നറുക്കെടുപ്പിലൂടെ സ്വരൂപിക്കുന്ന വരുമാനം കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റ് റില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും സഹായകമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും. ഏവരും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുവാന്‍ അഭ്യര്‍ത്ഥിച്ചു

CIOC8 (2)റാഫിളിന്റെ ഒന്നാം സമ്മാനം മെഴ്‌സെഡിസ് ബെന്‍സ് GL 250 SUV ആണ്. ഏകദേശം നാല്പത്തിനായിരും ഡോളര്‍ വിലയുണ്ട്. രണ്ടാം സമ്മാനമായ എണ്‍പതു ഗ്രാം സ്വര്‍ണ്ണം ഏകദേശം അയ്യായിരം ഡോളര്‍ വിലയുള്ളതാണ്. അത് രണ്ടു പേര്‍ക്കായി ലഭിക്കും . മൂന്നാംസമ്മാനമായ ഐഫോണ്‍ ആയിരം ഡോളറോളം വിലവരുന്നതാണ്. ഇത് മുന്നുപേര്‍ക്കായി ലഭിക്കും. ഏവരോടും നിശ്ചിത കാലയളവിനുള്ളില്‍ രണ്ടായിരം ടിക്കറ്റുകള്‍ ഭദ്രാസനത്തിന്റെ എല്ലാ ഇടവകയിലും ആകര്‍ഷകമായ വിലയില്‍ വിതരണം ചെയ്യന്നതിന്റെ സാധ്യതകളെക്കുറിച്ചും അതില്‍നിന്നും നേടാവുന്ന സമ്മാനങ്ങളെ കുറിച്ചും ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ടറന്‍സണ്‍ തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജിനെ യോഗത്തിനു പരിചയപ്പെടുത്തി. അദ്ദേഹം റാഫിളിന്റെ വിജയത്തിനായി സഹായം ചെയ്യന്ന രണ്ടു പേരില്‍ ഒരാള്‍ ആണെന്നും ഇപ്പോള്‍ത്തന്നെ ആയിരം ഡോളറിന്റെ ടിക്കറ്റ് വാങ്ങി എന്നും അറിയിച്ചു. കൂടാതെ എണ്‍പതു ഗ്രാം സ്വര്‍ണ്ണം രണ്ടാം സമ്മാനമായി തന്നു സഹായിക്കുന്ന തോമസ് കോശി, വത്സാ കോശി എന്നിവരെയും പരിചയപെടുത്തുകയുണ്ടായി.

സ്വര്‍ണ്ണ വജ്ര വ്യാപാര രംഗത്ത് ദീര്‍ഘ കാലമായി പ്രവര്‍ത്തിക്കുന്ന തോമസ് കോശി മുന്‍ മാനേജിങ് കമ്മിറ്റി മെമ്പറും (സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വെസ്റ്റ്‌ചെസ്റ്റര്‍) ഇടവക അംഗവുമാണ് . വിവിധ തലങ്ങളില്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സഹായം കോണ്‍ഫറന്‍സിന് ശക്തി പകരും. അദ്ദേഹം മുന്‍ കാലങ്ങളില്‍ കോണ്‍ഫറന്‍സിന് ചെയ്ത എല്ലാ സഹായ സഹകരണങ്ങള്‍ക്കും കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ. ഡോ. വര്‍ഗീസ് എം ഡാനിയേല്‍ പ്രത്യേകമായ നന്ദിയും സ്‌നേഹവും അറിയിക്കുകയുണ്ടായി.

കോണ്‍ഫറന്‍സിന് സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്ന കുഞ്ഞുഞ്ഞമ്മ വര്‍ഗീസ് (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യോങ്കേഴ്സ്) ആയിരം ഡോളറിന്റെ ടിക്കറ്റ് വാങ്ങിയതായി കുര്യാക്കോസ് തര്യന്‍ യോഗത്തെ അറിയിക്കുകയുണ്ടായി.

വെരി. റവ ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. ഫിലിപ്പ് സി എബ്രഹാം, ഫാ. പൗലോസ് റ്റി. പീറ്റര്‍ എന്നിവര്‍ വേദിയില്‍ ഉപവിഷ്ടരാകുകയും കോണ്‍ഫറന്‍സിന് ആശംസകള്‍ നേരുകയും ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top