Flash News

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് ഇ.എം.എസ്സിനെ താഴെയിറക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന്; വിവാദവിവരങ്ങളടങ്ങിയ പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു

January 21, 2018 , .

vimochana-samaram-105-1-1കൊച്ചി: തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലോകത്തെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാന്‍ നടത്തിയ വമ്പന്‍ ഗൂഢാലോചന പുറത്ത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത സര്‍ക്കാരിനെ തകര്‍ക്കാന്‍ വമ്പന്‍ പണമൊഴുക്കുണ്ടായെന്നു വ്യക്തമാക്കുന്ന പുസ്തകം അണിയറയില്‍ ഒരുങ്ങുന്നെന്നാണു റിപ്പോര്‍ട്ട്. ചാക്കിട്ടു പിടിത്തവും ലിക്വിഡേഷനും പരാജയപ്പെട്ടപ്പോള്‍ ക്രിസ്ത്യന്‍ സഭയടക്കമുള്ളവരെ കൂട്ടുപിടിക്കാന്‍ വിവിധ മേഖലകളില്‍നിന്നു പണമൊഴുകിയെന്ന ഞെട്ടിക്കുന്ന തെളിപ്പെടുത്തലാണ് പുറത്തായത്.

സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന ഹരിപ്പാട് കുമാരപുരം സ്വദേശി തറയില്‍ ചെല്ലപ്പന്‍ പിളളയുടെ ലേഖനങ്ങള്‍ ആധാരമാക്കി തയാറാക്കിയ ‘ഓര്‍മകളുടെ പെരുമഴക്കാലം’ എന്ന പുസ്തകത്തിലാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. വിമോചന സമരത്തിനുള്ള സര്‍വ സന്നാഹങ്ങളും മാര്‍ഗങ്ങളും ആലോചിക്കാന്‍ എറണാകുളത്ത് കൂടിയ യോഗത്തില്‍ പട്ടം താണുപിള്ള, ടി.ഒ. ബാവ, സി.എം. മാത്യു എന്നിവരും ജന്മിമാരടെയും ക്രിസ്ത്യന്‍ സഭയുടെയും പ്രതിനിധികള്‍ പങ്കെടുത്തെന്നും പുസ്തകത്തില്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥരില്‍ വലിയൊരു ഭാഗം സമരത്തിനുവേണ്ടി പണംമുടക്കിയെന്നും ഇതിലുണ്ട്.

‘സമരത്തില്‍ ചേരുന്നതില്‍ കോണ്‍ഗ്രസ് അറച്ചുനിന്നെങ്കിലും സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയില്‍ പോയി പാര്‍ട്ടി പ്രസിഡന്റായിരുന്ന ഇന്ദിരാഗാന്ധിയെക്കൊണ്ട് സമ്മതിപ്പിച്ചു. മന്ത്രിസഭ രാജിവയ്ക്കാന്‍ എല്ലാ പത്രങ്ങളെ ക്കൊണ്ടും മുഖപ്രസംഗം എഴുതിപ്പിച്ചു. എല്ലാ പഞ്ചായത്തുകളെക്കൊണ്ടും പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ചില വലിയ ഉദ്യോഗസ്ഥന്മാര്‍ സമരഫണ്ടിലേക്ക് െകെയയച്ച് സഹായിച്ചിരുന്നു. സമരം ഒരുവിധം ചൂടുപിടിച്ചപ്പോള്‍ മന്നത്ത് പത്മനാഭനെ സമീപിച്ച് നേതൃത്വം ഏറ്റെടുക്കാന്‍ സമരക്കാര്‍ അപേക്ഷിച്ചു. കുളത്തുങ്കല്‍ പോത്തനും മറ്റു ചിലരുംകൂടി മന്നത്തെ സമീപിച്ചു. ‘സമരത്തിന്റെ മുമ്പില്‍ ഒരു കുതിരപ്പുറത്ത് എന്നെ കയറ്റിവിട്ടിട്ട് നിങ്ങള്‍ക്ക് മാറിക്കളയാമെന്നായിരിക്കും ഉദ്ദേശ്യം. ഞാന്‍ ചില പണികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സമരത്തിന് ഞാനിറങ്ങിയാല്‍ അതിലേക്ക് പണമുണ്ടാക്കാന്‍ മറ്റാരുമില്ല, കോളജ് കെട്ടിടംപണിക്കും മറ്റും രണ്ടു രണ്ടരലക്ഷം രൂപ മുന്നേ തന്നാല്‍ സമരത്തിന് മുന്നില്‍ ഞാന്‍ വരാം’-മന്നം സമരക്കാരോട് ഇങ്ങനെ പറയുന്നത് കേട്ടതായും ചെല്ലപ്പന്‍പിളള പുസ്തകത്തില്‍ പറയുന്നു.

മന്നത്തിന്റെ വിശ്വസ്ത സെക്രട്ടറിയായിരുന്ന പി. സദാശിവന്‍ പിള്ളയും കൂടെയുണ്ടായിരുന്നു. തുക കൊടുത്തെന്നായിരുന്നു പിന്നീടുള്ള അറിവെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ മന്നത്തിനെ സര്‍ക്കാര്‍ പിണക്കിയിരിക്കുന്ന അവസരമായിരുന്നു അത്. അല്ലായിരുന്നെങ്കില്‍ മന്നം സമരത്തിനിറങ്ങില്ലായിരുന്നു. കൂടിയാലോചനാ ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങളില്‍നിന്ന് ഇക്കാര്യം മനസിലായെന്നും ചെല്ലപ്പന്‍ പിളള പുസ്തകത്തിലുണ്ട്. 21ന് രാവിലെ 11ന് ഹരിപ്പാട്ട് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി ജി. സുധാകരന്‍ പുസ്തകം പ്രകാശനം ചെയ്യും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top