Flash News

ആദിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞു; പ്രണവ് മോഹന്‍‌ലാല്‍ യാത്രയിലാണ്….ഹിമാലയസാനുക്കളിലേക്ക് !

January 21, 2018

jagapathi-babu-in-pranav-mohanlal-movie-aadiആദിയുടെ ഷൂട്ടിങ് കഴിഞ്ഞതിനു പിന്നാലെ അദ്ദേഹത്തിന്റെ സാന്നിധ്യം ടിവിയിലും റേഡിയോയിലും പത്രങ്ങളിലും പ്രതീക്ഷിച്ചിരിക്കുന്നവരാണ് ഏറെയും. അഭിമുഖങ്ങളും ആദിയെന്ന ആദ്യ സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളുമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഇപ്പോഴേ ഉപേക്ഷിച്ചു കൊള്ളുക, പ്രണവ് യാത്രയിലാണ്! പ്രണവിന്റെ സ്വഭാവം പണ്ടുമുതല്‍ക്കേ ആളുകള്‍ക്ക് അപ്രാപ്യമാണ്. ആദിക്കായി പ്രൊമോഷന്‍ പണികള്‍ എടുക്കാനൊന്നും പ്രണവിനു താല്‍പര്യമില്ല. പകരം തന്റെ എക്കാലത്തെയും വലിയ പാഷനായ യാത്രയിലേക്കു തിരിഞ്ഞിരിക്കുകയാണ് താരപുത്രന്‍.

പ്രണവിന്റെ അടുത്ത ലക്ഷ്യം ഹിമാലയമാണെന്നു വെളിപ്പെടുത്തിയത് ആദിയുടെ സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ്. സെറ്റില്‍വച്ചുതന്നെ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമയുടെ പ്രൊമോഷനു വേണ്ടിയോ മറ്റു പ്രവൃത്തികള്‍ക്കായോ ഒരു ദിവസം പോലും തന്നെക്കിട്ടില്ലെന്നു പറഞ്ഞിരുന്നെന്നും ജീത്തു ജോസഫ് പറഞ്ഞു.

Pranav-Mohanlal-Movie-Aadi-pooja-photos-14864സിനിമയുടെ ഏറ്റവും ഒടുവില്‍ വന്ന ട്രെയിലറില്‍ തന്നെ സിനിമയുടെ മറ്റൊരു സ്വഭാവം കൂടി പുറത്തുവന്നിരുന്നു. മികച്ച ആക്ഷന്‍ സീനുകള്‍ കോര്‍ത്തിണക്കിയതായിരുന്നു ട്രെയ്‌ലര്‍. എന്നാല്‍, വമ്പന്‍ ആക്ഷന്‍ സീനുകള്‍ പ്രതീക്ഷിച്ച് ആരും തിയേറ്ററുകളിലേക്കു പോകേണ്ടതില്ലെന്നും സംവിധായകന്‍ പറഞ്ഞു. സിനിമയിലെ ആക്ഷന്‍ റിയലിസ്റ്റിക്കാണ്. ഒരു മാസ് സിനിമയില്‍ കാണുന്നതു പോലെ ഒന്നും ഉണ്ടാകില്ല. ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ആദിയും മുന്നോട്ടു പോകുന്നത്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് മുഖ്യ ഇതിവൃത്തം- ജീത്തു പറയുന്നു.

തിയേറ്ററുകളില്‍ ആദിക്കു മികച്ച സ്വീകരണം കിട്ടുമെന്നു തന്നെയാണ് സംവിധായകന്റെ പ്രതീക്ഷ. ‘സ്റ്റീവന്‍ സ്പില്‍ബര്‍ഗിനു പോലും തന്റെ സിനിമ ഒന്നുകൂടി നന്നാക്കാമെന്നു തോന്നിയേക്കാം. എന്നാല്‍, ആദി ഒരു നല്ല സിനിമതന്നെയാണെന്നാണു വിശ്വസിക്കുന്നത്. ഞങ്ങളുടെ പരിധിക്കുള്ളില്‍നിന്ന് ഏറ്റവും മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്’ ജീത്തു കൂട്ടിച്ചേര്‍ത്തു.

pranav-mohanlal-aadhi-movie-latest-images-photosസിനിമയിലും പുറത്തും നിരവധി സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നയാളാണു പ്രണവ്. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ മകനെന്നതിലുപരി, സ്വഭാവ പ്രകൃതങ്ങളിലൂടെതന്നെ ഏവരുടെയും ഇഷ്ട കഥാപാത്രമാണു പ്രണവ്. ജീത്തു ജോസഫിന്റെ ദൃശ്യം തമിഴില്‍ ‘പാപനാശ’മാക്കിയപ്പോള്‍ പ്രണവയായിരുന്നു സംവിധാന സഹായി. ജീത്തുവിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ താര പരിവേഷമൊന്നുമില്ലാതെ പ്രവര്‍ത്തിച്ച പ്രണവിന്റെ രീതിയും എല്ലാവരും ചൂിക്കാട്ടിയിരുന്നു. മറ്റുള്ളവര്‍ക്കൊപ്പം സാധാരണ ഹോട്ടലിലാണു കഴിഞ്ഞത്. ദീലീപ് അടക്കമുള്ളവര്‍ മുന്തിയ ഹോട്ടലിലേക്കു ക്ഷണിച്ചിട്ടും ജീത്തുവിന്റെ മറ്റ് അസിസ്റ്റന്റുകള്‍ക്കൊപ്പമാണ് അദ്ദേഹം കഴിഞ്ഞത്. യാത്രകളില്‍ ചെറിയൊരു സഞ്ചിമാത്രം കൈയില്‍ കരുതിയ ലാളിത്യവും അടുത്തിടെ ഒരാള്‍ പങ്കുവച്ചിരുന്നു.

pranav-mohanlal-new-movie-aadi-pooja-pictures-453492002ല്‍ മേജര്‍ രവിയുടെ പുനര്‍ജനിയെന്ന ചിത്രത്തില പ്രണവ് അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും നേടിയിരുന്നു. സിനിമയില്‍നിന്ന് അകന്നു നിന്നിരുന്നെങ്കിലും മോഹന്‍ലാലിന് എക്കാലത്തും മികച്ച പിന്തുണ നല്‍കിയിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മോഹന്‍ലാലിന്റെ സഹായിയാണ് ഇദ്ദേഹം. യാത്രകളെ സ്‌നേഹിക്കുന്ന പ്രണവ്, ഇന്ത്യയിലെ ഏറെക്കുറേ എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട്. ഈ സമയത്തെ പ്രണവിന്റെ ‘ലുക്കും’ ഏറെ ചര്‍ച്ചയുാക്കിയിരുന്നു. മുടി നീട്ടി, സന്യാസിയുടെ രൂപത്തിലായിരുന്നു പ്രണവ് ഏറെക്കാലം. സിഗരറ്റ് വലിക്കുകയോ ബൈക്കില്‍ യാത്ര ചെയ്യുകയോ ചെയ്യില്ലെന്ന് അമ്മയ്ക്കു വാക്കുകൊടുത്തിട്ടുള്ള പ്രണവ് ഇതൊരിക്കലും തെറ്റിച്ചിട്ടുമില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top