Flash News

വിവാദങ്ങള്‍ വിട്ടൊഴിയാത്ത ‘ആമി’ എന്ന സിനിമയെക്കുറിച്ച് കമല്‍

January 21, 2018

manju-warrier-aami-poster.jpg.image.784.410മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയെന്ന സിനിമ പ്രഖ്യാപിച്ച അന്നുമുതല്‍ സംവിധായകന്‍ കമല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടി വിദ്യാബാലന്‍ പിന്മാറിയതു മുതല്‍ തിരക്കഥയെക്കുറിച്ചുള്ള വിവാദങ്ങളടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ വിവാദങ്ങളും നേരിടാന്‍ തയാറാണെന്നു കമല്‍ വ്യക്തമാക്കി.

സ്വന്തം ജീവിതംകൊണ്ടുതന്നെ മാധവിക്കുട്ടി എല്ലാവരുടെയും ചര്‍ച്ചാവിഷയമായിത്തീര്‍ന്ന ആളാണ്. അതുകൊണ്ടുതന്നെ വൈരുദ്ധ്യങ്ങളും സ്വാഭാവികമാണ്. എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടായാല്‍ അതു നേരിടേണ്ടിവരും. മാധവിക്കുട്ടിയുടെ സംഭാഷണങ്ങളെക്കുറിച്ച് ഇപ്പോഴും വിവാദങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതേക്കുറിച്ചു നിരവധി കഥകളും കേട്ടിട്ടുണ്ട്. സത്യമെന്താണെന്നു നമുക്കറിയില്ലെന്നു മാത്രം. ഭര്‍ത്താവുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് അവരുടെ സംഭാഷണങ്ങളില്‍നിന്നല്ലാതെ നമുക്കറിയില്ല. ആമിയെന്ന സിനിമ ചെയ്യുമ്പോള്‍ എന്റെ ക്രിയാത്മക സ്വാതന്ത്ര്യം ഉപയോഗിക്കുകയാണ് ചെയ്തത്. അതിന് ഒരു സംവിധായകന് അവകാശമുണ്ട്. ആര്‍ക്കെങ്കിലും മാധവിക്കുട്ടിയെക്കുറിച്ച് എഴുതാന്‍ അവകാശമുണ്ടെങ്കില്‍ അവരെക്കുറിച്ച് സിനിമയെടുക്കാന്‍ സംവിധായകനും അവകാശമുണ്ട്. എല്ല നിയമപരമായ കടമ്പകളും കടന്നിട്ടാണ് സിനിമയെടുത്തത്. വേണ്ടപ്പെട്ടവരില്‍നിന്നും എല്ലാ അവകാശങ്ങളും നേടിയിട്ടുണ്ട്

– കമല്‍

amiഎന്നാല്‍, സിനിമയെക്കുറിച്ചു മുന്‍വിധികള്‍ തുടങ്ങിയതില്‍ ദുഖമുണ്ട്. സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സമാന ചര്‍ച്ചകള്‍ സ്വാഭാവികമാണ്. ‘ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. ക്രിയാത്മകരായ ആളുകള്‍ക്ക് വിപരീത ഫലങ്ങളും ഇതുണ്ടാക്കും. സംവിധായകരുടെ കാര്യത്തില്‍ പ്രത്യേകിച്ച്. പൂര്‍ണമായി അറിയാതെയാണ് ആളുകള്‍ ചര്‍ച്ചകള്‍ തുടങ്ങുന്നത്. യഥാര്‍ഥ്യമെന്താണെന്ന് അറിയുന്നതിനു മുമ്പുതന്നെ മുന്‍വിധികളും തീര്‍പ്പുകളും തുടങ്ങും. സെന്‍സിറ്റീവ് വിഷയമെന്ന നിലയില്‍ ആമി നേരിടേണ്ടിവരുന്ന വിവാദങ്ങളെക്കുറിച്ചു ബോധ്യമുണ്ട്. ചര്‍ച്ചകള്‍ ഇപ്പോള്‍തന്നെ തുടങ്ങിയിട്ടുമുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കും വിധേയമാകും. എനിക്കിതില്‍ പറയാനുള്ളത്, എല്ലാ മുന്‍വിധികളും മാറ്റിവച്ചു സിനിമ കാണുക എന്നതു മാത്രമാണ്- കമല്‍ വ്യക്തമാക്കി.

‘സിനിമ സംവിധാനത്തിലേക്കു കടക്കുന്നതിനുമുമ്പ് അവരുടെ എല്ലാ പുസ്തകങ്ങളും വായിച്ചു. മറ്റുള്ളവര്‍ അവരെക്കുറിച്ചു വിചാരിച്ചിരിക്കുന്നത് എന്താണെന്നറിയാല്‍ ആഴത്തില്‍ പഠനം നടത്തി. അവരുമായി ഏറ്റവും അടുപ്പമുള്ളവരും മൂന്നുമക്കളം ഇതില്‍ പെടും. മാധവിക്കുട്ടിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ഇളയ സഹോദരി സുലോചന നാലപ്പാട്ടും എഴുത്തുകാരും അവരുമായി വിവിധ തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരുമായും സംസാരിച്ചു. അതില്‍ എന്റെകൂടി ആലോചനകള്‍ കൂട്ടിച്ചേര്‍ത്തു. 2013ല്‍ തിരക്കഥ എഴുതാന്‍ ആലോചിച്ചു. വര്‍ഷങ്ങളുടെ റിസര്‍ച്ചിനുശേഷം 2016ലാണു പൂര്‍ത്തിയാക്കിയത്’

Manju-Warrier-kamal-movie-aami-stills‘കഥപോലെ വിസ്മയകരമായ ജീവിതം സിനിമയാക്കുന്നതിലും ഒരു സാധ്യതയുണ്ട്. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധിതന്നെ പരിഗണിക്കാം. അദ്ദേഹം ഗാന്ധിയുടെ ജീവിതമാണ് സിനിമയാക്കിയത്. ഞാന്‍ ജെസി ഡാനിയേലിന്റെ ജീവിതം സെല്ലുലോയ്ഡ് എന്ന സിനിമയാക്കിയപ്പോഴും ഫിക്ഷണല്‍ അഡാപ്ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍, മാധവിക്കുട്ടിയുടെ കാര്യത്തില്‍ അവരുടെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവുകളില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. ഞാന്‍ എന്റെ സങ്കല്‍പ്പങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. അവരുടെ ജീവിതത്തെക്കുറിച്ച് ആര്‍ക്കുമറിയാത്ത ചില സമസ്യകളുണ്ട്. അവിടെയാണ് എന്റെ ക്രിയാത്മകത ഞാന്‍ ഉപയോഗിച്ചതെന്നും’ കമല്‍ വ്യക്തമാക്കുന്നു.

ആമിയില്‍ മഞ്ജുവിനെ നായികയാക്കിയത് അവരുടെ സ്റ്റാര്‍ വാല്യൂ കണ്ടിട്ടല്ലെന്നും തന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറം പോകാന്‍ മഞ്ജുവിനു കഴിഞ്ഞിട്ടുണ്ടെന്നും കമല്‍ പറഞ്ഞു. മാധവിക്കുട്ടിയെപ്പോലെ സങ്കീര്‍ണ കഥാപാത്രമാകാന്‍ മഞ്ജുവിനു കഴിയുമെന്ന് ഉറപ്പായതുകൊണ്ടാണ് അവരെ തെരഞ്ഞെടുത്തതെന്നും കമല്‍ വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top