Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

നിയമസഭാ സമ്മേളനം ഇന്ന്

January 22, 2018

niyamasabhanew_08011016തിരുവനന്തപുരം: അടുത്ത സാമ്പത്തികവര്‍ഷത്തെ ബജറ്റ് അവതരണത്തിനായി നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാകും സമ്മേളനം ആരംഭിക്കുക.  രാവിലെ ഒൻപതിനാണ് ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം.മുന്‍മന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ നീക്കം നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സമ്മേളനം.

ഗവർണറുടെ പ്രസംഗം തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിനു സാധ്യതയില്ല. അതേസമയം, കണ്ണൂരിലെ കൊലപാതകങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ കെടുത്തിയെന്ന ഗവർണറുടെ പ്രസ്താവന പ്രതിപക്ഷം ആയുധമാക്കിയേക്കും. സഭയിലെ സമീപനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്നു രാവിലെ യുഡിഎഫ് നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്.

കായല്‍ കൈയേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടിയുടെ രാജിയും കേസും എന്‍സിപിയുടെ ലേബലില്‍ മറ്റ് പാര്‍ട്ടിക്കാരെ മന്ത്രിയാക്കാന്‍ നടത്തുന്ന നീക്കവും യു.ഡി.എഫിനും ആയുധമാകും. കൊട്ടക്കമ്പൂര്‍ വിഷയത്തില്‍ അടക്കം സിപിഐഎം-സിപിഐ തര്‍ക്കങ്ങള്‍ ആളിക്കത്തിക്കാനും യു.ഡി.എഫ് ശ്രമിക്കും. ഒാഖി അടക്കം സര്‍ക്കാര്‍ മറുപടി പറയേണ്ട വിഷയങ്ങള്‍ ഏറെയുണ്ട്.

സോളാര്‍ വിഷയം പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ഉപയോഗിക്കും. അതേസമയം, പ്രതിപക്ഷം ഇപ്പോഴും പലചേരികളിലാണ്. സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തുനിന്ന് യോജിച്ച നീക്കത്തിന് സാധ്യത വിരളമാണ്.

മുൻമന്ത്രി ഇ.ചന്ദ്രശേഖരൻ നായർ, ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ.രാമചന്ദ്രൻ നായർ എന്നിവർക്കു ചരമോപചാരം അർപ്പിക്കാനായാണു സഭ ചൊവ്വാഴ്ച ചേരുന്നത്. 25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച നടക്കും. 26 മുതൽ 29 വരെ സഭ ചേരുകയില്ല. 30 മുതൽ വീണ്ടും ചർച്ച.  ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top