Flash News

ഡാളസ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

January 22, 2018 , പി.പി. ചെറിയാന്‍

pillaiഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി നടത്തിയ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി.

ജനുവരി 20 ശനിയാഴ്ച അസ്സോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ഐസിഇസി പ്രസിഡന്റ് മാത്യു കോശി അധ്യക്ഷത വഹിച്ചു. ട്രം‌പ് ഭരണകൂടം നടപ്പിലാക്കിയ പുതിയ നികുതി നിയമത്തിന്റെ വിശദാംശങ്ങള്‍ ഡാളസിലെ പ്രമുഖ സിപിഎ ഹരി പിള്ള സെമിനാറില്‍ വിശദീകരിച്ചു. 2018 ല്‍ പ്രാബാല്യത്തില്‍ വരുന്ന പുതിയ നികുതി സമ്പ്രദായം പൊതുവെ നികുതിദായകര്‍ക്ക് ഗുണം ചെയ്യുമെന്ന് ഹരി പിള്ള പറഞ്ഞു. ഒബാമ കെയറില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ഒഴിവാക്കിയിട്ടുണ്ട്. വിദേശ വരുമാനം എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇഷ്ടദാനം, പാരമ്പര്യസ്വത്ത്‌ തുടങ്ങിയ വിഷയങ്ങളില്‍ പങ്കെടുത്തവര്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്കും മറുപടി നല്‍കി.

ചര്‍ച്ചയില്‍ ജെ.പി. ജോണ്‍, രാജന്‍ ചിറ്റാര്‍, സുരേഷ് അച്യുതന്‍, ദീപാ ഉണ്ണി, ഗ്ലന്‍‌ഡ ജോര്‍ജ്, പ്രദീപ് നാഗനൂലില്‍, ഡാനിയേല്‍ കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് നന്ദി പറഞ്ഞു.

DSC_0401 DSC_0408

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top