Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

ഒന്റാറിയോയിലെ ആദ്യ ഫ്രഞ്ച് യൂണിവേഴ്‌സിറ്റിക്ക് പീല്‍ റീജിയന്‍ ആതിഥേയത്വം നല്‍കും

January 22, 2018 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_78016575ഒന്റാരിയോ: ഒന്റാറിയോയിലെ ആദ്യത്തെ ഫ്രഞ്ച് യൂണിവേഴ്‌സിറ്റിക്ക് പീല്‍ റീജിയന്‍ ആതിഥേയത്വം നല്‍കും. 2016 ല്‍ പ്ലാനിംഗ് ബോര്‍ഡ് ആണ് ഫ്രഞ്ച് യൂണിവേഴ്‌സിറ്റി എന്ന ആശയം ഉന്നയിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ ഒന്റാറിയോ ഗവര്‍മെന്റും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ബ്രാംപ്ടണില്‍ തുടങ്ങാനിരിക്കുന്ന പുതിയ യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്നോ അല്ലാതെയോ ആയിട്ടായിരിക്കും ഫ്രഞ്ച് യൂണിവേഴ്‌സിറ്റി തുടങ്ങുക.

പ്ലാനിംഗ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ഒന്റാറിയോയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഫ്രഞ്ച് കമ്യൂണിറ്റിയുടെ നേതൃത്വത്തിലായിരിക്കും യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുക.

430,000 നു മേല്‍ ആളുകള്‍ ജി റ്റി എ യില്‍ ഫ്രഞ്ച് ഭാഷ ഉപയോഗിക്കുന്നു എന്നാണു സര്‍ക്കാര്‍ കണക്ക്. പീല്‍ സ്കൂള്‍ ബോര്‍ഡ് ഗ്രെഡ് ഒന്ന് മുതല്‍ ഫ്രഞ്ച് മീഡിയം സ്കൂളുകളും, എക്‌സറ്റന്‍ഡഡ് ഫ്രഞ്ചും, ഹൈസ്കൂള്‍ തലത്തില്‍ കോര്‍ ഭാഷയായും ഫ്രഞ്ചു പഠനത്തിന് സ്വകാര്യം ഒരുക്കിയിട്ടുണ്ട്.

2022 നു മുന്‍പായി പുതിയ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം തുടങ്ങും. ക്യുബക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫ്രഞ്ചുഭാഷ സംസാരിക്കുന്നവര്‍ ജി ടി എ യില്‍ ആണുള്ളത്. 611500 പേര്‍ ഫ്രഞ്ചു ഭാഷക്കാര്‍ എന്നാണ് കണക്ക്.

പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും എന്നും പ്ലാനിംഗ് ബോര്‍ഡ് അറിയിച്ചു. ഇതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും യൂണിവേഴ്‌സിറ്റി ഏതു നഗരസഭയുടെ കീഴില്‍ സ്ഥാപിക്കണം എന്ന് തീരുമാനിക്കുക. 2015-2016 കാലത്തു 87.9 മില്യണ്‍ ഡോളര്‍ ഫ്രഞ്ച് ഭാഷയുടെ ഉന്നമനത്തിനു മാത്രമായി സര്‍ക്കാര്‍ ചെലവിട്ടിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top