Flash News

‘ഞാന്‍ ചേച്ചിയല്ല, അമ്മയാണ്’; ഏഴ് മക്കളുടെ അമ്മയായ നാല്പത്തിമൂന്നുകാരി ജസീക്ക എന്‍സ്‌ലോവ്

January 22, 2018

Jessന്യൂയോര്‍ക്ക്: അമ്മയേയും പെണ്‍‌മക്കളേയും കാണുമ്പോള്‍ അമ്മയേത് മകളേത് എന്നു തിരിച്ചറിയാനാകാതെ ബുദ്ധിമുട്ടുന്ന പലരേയും നാം കണ്ടിട്ടുണ്ട്. ഏഴ് മക്കളുടെ അമ്മയായ ഈ നാല്പത്തിമൂന്നുകാരിയെ കണ്ടാല്‍ അമ്മയല്ല മകളാണെന്നു തന്നെ തോന്നിപ്പോകുന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. മക്കളോടൊപ്പം പോകുമ്പോള്‍ ചേച്ചിയാണോ എന്ന് ജനങ്ങള്‍ ചോദിക്കുമ്പോള്‍ അമ്മയ്ക്ക് അഭിമാനം തോന്നുമെങ്കിലും എല്ലാ മക്കള്‍ക്കും അത് ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ വടക്കേ അമേരിക്കയിലെ യൂട്ടാ എന്ന സ്ഥലത്തുള്ള ഒരു വീട്ടമ്മയാണ് ഇവിടെ താരമായിരിക്കുന്നത്. ഏഴു മക്കളുടെ അമ്മയായിട്ടും ഇപ്പോഴും അവര്‍ക്കൊപ്പം നടക്കുമ്പോള്‍ അവരുടെ ചേച്ചിയാണോ എന്ന ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു മടുത്തിരിക്കുകയാണ് ജെസിക്ക എന്‍സ്‌ലോവ് എന്ന ഈ വീട്ടമ്മ.

പെണ്‍‌മക്കളോടൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ഈ വീട്ടമ്മ മറ്റു അമ്മമാരെ ഞെട്ടിച്ചിരിക്കുകയാണ്. ആ ചിത്രങ്ങള്‍ കണ്ടാല്‍ കൂട്ടുകാരികളാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ. തിളക്കമാര്‍ന്ന ചര്‍മത്തിനും എന്നെന്നും യുവത്വം കാത്തു സൂക്ഷിക്കുന്നതിനും പിന്നിലെ ജെസിക്കയുടെ രഹസ്യം എന്തായിരിക്കുമെന്നാണ് പലരുടെയും സംശയം. ഇനിയിപ്പോ ഫാഷന്റെ കാര്യത്തിലെടുത്താലും മക്കളെ കടത്തിവെട്ടും ജെസിക്കയുടെ ഡ്രസിങ്. മക്കളില്‍ പലരും ഇപ്പോഴും അമ്മയില്‍ നിന്നാണ് ഫിറ്റ്‌നസ് പാഠങ്ങള്‍ പഠിക്കുന്നത്.

View this post on Instagram

Day 4 @ the gym this week is about to go down! 🙌🏼 I was getting back on track with working out more than 2 days a week & then the car accident threw things off for a week, but thank goodness I wasn’t seriously injured and I know strengthening your muscles helps with muscle spasms, which is pretty much what I’ve been dealing a lot with ever since. Today we are hitting bi’s & tri’s 💪🏼 + cardio💃🏻. Is it already Friday? This week sure went by fast for me! Happiest of weekend to you all! xo 😘 #ellieactivewear #athleisure #leggings #fitnessgear #weekendvibes #fitmoms #trainlikeanangel #trainlikeagirl #fitnesslifestyle #fitnessgirl #ootdfashion #winterfashion #athleticwear #activewear #activelife #activeliving #sweatpink #girlswholift #armworkout #abworkout #bootyworkout #utah #utahfitness #utahfitfam #utahstyle #momswhoworkout #hairstyling #macros #mealprep #intuitiveeating

A post shared by Jessica Enslow (@jessicaenslow) on

2013ല്‍ ഇളയ കുഞ്ഞിനെ പ്രസവിച്ചതോടെയാണ് തന്റെ ശരീര ഭാരം ക്രമാതീതമായി കൂടുന്നതായി തോന്നിയതെന്ന് ജെസിക്ക പറയുന്നു. പ്രസവത്തിനു മുമ്പുള്ള ജീന്‍സ് ധരിച്ചു നോക്കിയപ്പോള്‍ നിരാശയോടൊപ്പം ഭീതിയും തോന്നി, വണ്ണം അത്രമേല്‍ വര്‍ധിച്ചിരുന്നു. ഇതോടെ ഭക്ഷണ പ്രിയയായ ജെസിക്ക തന്റെ ഇഷ്ട ഭക്ഷണങ്ങളുടെ സ്ഥാനത്ത് പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി. ഓട്മീല്‍, പഴങ്ങള്‍, ഗോതമ്പ് ബ്രെഡ് എന്നിവ ശീലമാക്കി. പിന്നീട് കഴിയുന്ന സമയങ്ങളിലെല്ലാം കൃത്യമായി വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ തുടങ്ങി. ദിവസവും ചെയ്യുക എന്നതിനു പകരം ആഴ്ചയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ദിവസങ്ങളില്‍ നന്നായി ചെയ്യുക എന്ന രീതിയായിരുന്നു ജെസിക്കയുടേത്. ഏഴു മക്കളെ പരിപാലിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് ജെസിക്ക തന്റെ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നത്. ഇതുകൊണ്ടെല്ലാം തന്നെ സമൂഹമാധ്യമത്തില്‍ സെലിബ്രിറ്റി പരിവേഷമാണ് ജെസിക്കയ്ക്കുള്ളത്. തന്റെ ഫോളോവേഴ്‌സിനെ പ്രചോദിപ്പിക്കാനായി ജിമ്മിലെ വര്‍ക്കൗട്ട് വിഡിയോകള്‍ പങ്കുവെക്കാറുമുണ്ട് ജെസിക്ക.

ഇപ്പോള്‍ ജെസിക്കയുടെ ഇന്‍സ്റ്റഗ്രാമിന്റെയും യൂട്യൂബ് ചാനലിന്റെയും ആരാധകരേറെയും വീട്ടമ്മമാരാണ്. വണ്ണം കുറയ്ക്കല്‍ പ്രക്രിയയെ മഹാസംഭവമായി കാണുന്നവരോട് ആദ്യം ആ ചിന്തയെ മനസ്സില്‍ നിന്നും തൂത്തു കളയൂ എന്നാണ് ജെസിക്ക പറയുന്നത്. ശരീരഭാരം കുറയുന്നതോടൊപ്പം നമ്മുടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിക്കുമെന്നും ജെസിക്ക സാക്ഷ്യപ്പെടുത്തുന്നു. ജസീക്കയുടെ ശരീര സൗന്ദര്യം കണ്ട് അസൂയപ്പെടുന്നവരും ഉണ്ടെന്നാണ് പറയുന്നത്. എങ്കിലും അവരും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണെന്നും ജെസിക്ക പറയുന്നു. നിരവധി പേര്‍ ഇതിനോടകം ജസീക്കയുടെ പാത പിന്തുടരാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണെന്നും, അവര്‍ക്കൊക്കെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നും ജസീക്ക പറഞ്ഞു.

ada53d006086e9bd48f705964026390fJess3 Jess4 Jess5 Jess6 Jess1 Jess2

View this post on Instagram

Still pretty much only getting in two workouts a week on average for the last 6-7 months. {Not my goal, but luckily, I’ve been able to maintain progress with the help of a daily scoop of my HERS Pink Burst #preworkout 🙌🏼 every morning with breakfast 🍳😋💗💦 Link & discount code in bio}. The past 2 weeks I’ve had sick kiddos 😷🤒🤮 and not felt completely fantastic myself, but here’s a typical back workout for me currently! 3 X 6-8 Wide grip assisted pull-ups 3 X 6-8 Close grip assisted pull-ups 3 X 6-10 double arm seated cable rows 3 X 10-12 single arm seated cable rows I usually tack on one or two booty or ab exercises at the end of an upper body workout & 20 mins #hiit + 10-40 minutes low intensity #cardio depending on how I feel & the time I have to do it! When I only have 2 days to workout in a week I focus one of them on a #legday and the other I alternate weeks with shoulders/bi’s & tri’s and then #backday the next week. Hope you’re all starting off to a great 2018! ♥️🎉💫 #backworkout #jessicaenslowworkout

A post shared by Jessica Enslow (@jessicaenslow) on

READ THIS STORY IN ENGLISH: This 43-Year-Old Mom of 7 Reveals Her Secrets for Looking Decades Younger

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top