Flash News

സി.എച്ച് സാജിദ് എസ്‌.ഐ.ഒ ദഅവത്ത് നഗര്‍ ഏരിയാ പ്രസിഡന്റ്

January 22, 2018 , നിഷാദ് കടുങ്ങൂത്ത്

Download-Solid-Color-Backgroundsകൂട്ടിലങ്ങാടി: എസ്‌.ഐ.ഒ ദഅവത്ത് നഗര്‍ ഏരിയയുടെ 2018 കാലയളവിലേക്കുള്ള പ്രസിഡന്റായി സി.എച്ച് സാജിദിനേയും സെക്രട്ടറിയായി അഫീഫ് മക്കരപ്പറമ്പയേയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി അഷ്റഫ് കടുങ്ങൂത്ത്, ജോയിന്റ് സെക്രട്ടറിയായി അസ്‌ലം പടിഞ്ഞാറ്റുംമുറി എന്നിവരെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: നിഷാദ് കടുങ്ങൂത്ത് (പി.ആര്‍), ഇഹ്സാന്‍ മുഞ്ഞക്കുളം (ബൈത്തുല്‍മാല്‍ കണ്‍‌വീനര്‍), നിബ്രാസ് അമീന്‍ (ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി), ഷാഹിദ് ഇസ്മാഈല്‍ (കായികം, സംവേദന വേദി) എന്നിവരേയും തെരെഞ്ഞെടുത്തു. തന്‍സീം പടിഞ്ഞാറ്റുംമുറി, ഫുആദ് കൂട്ടിലങ്ങാടി, ഫയാസ് ഹബീബ്, റാഷിദ് പാങ്ങ് എന്നിവരെ ഏരിയാ സമിതിയംഗങ്ങളായും തെരെഞ്ഞെടുത്തു.

യൂനിറ്റ് പ്രസിഡന്റുമാര്‍: നിബ്രാസ് അമീന്‍ (വടക്കാങ്ങര സെന്‍ട്രല്‍), നാസിഹ് അമീന്‍ (വടക്കാങ്ങര സൗത്ത്), മുഹ്സിന്‍ (മക്കരപ്പറമ്പ്), ഹാദില്‍ (കടുങ്ങൂത്ത്), ഫുആദ് (കൂട്ടിലങ്ങാടി), അംജദ് നസീഫ് (മുഞ്ഞക്കുളം), വി.കെ ഷുഹൂദ് (പടിഞ്ഞാറ്റുമുറി), അഫ്സല്‍ (കുറുവ), ഷാഹിദ് ഇസ്മായില്‍ (ചെറുകുളമ്പ്), ഷനില്‍ (പാങ്ങ്).

കൂട്ടിലങ്ങാടി അന്‍സാറുല്‍ ഇസ്ലാം മദ്രസ്സയില്‍ വെച്ച് നടന്ന തെരെഞ്ഞെടുപ്പിന് എസ്‌.ഐ.ഒ ജില്ലാ സെക്രട്ടറിമാരായ മുസ്തബ്ഷിര്‍ ഷര്‍ഖി, മുസ്തഫ ചേരിയം എന്നിവര്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡണ്ട് മുഹമ്മദലി മാസ്റ്റര്‍, ഫയാസ് ഹബീബ് എന്നിവര്‍ സംസാരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top