Flash News

ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ താരങ്ങളും സിനിമാ രംഗത്തെ പ്രമുഖരും

January 23, 2018

bha നടി ഭാവനയുടെ വിവാഹ റിസപ്ഷന്‍ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സിനിമാ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഏഴുമണിയോടെ മമ്മൂട്ടിയും ഭാവനയ്ക്ക് ആശംസകള്‍ നേരാനെത്തി.

സിബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയന്‍, അനൂപ് മേനോന്‍ , റീമ കല്ലിംഗല്‍, അര്‍ച്ചന കവി, രമ്യ നമ്പീശന്‍, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി. ലളിത, സംവിധായകന്‍ ഹരിഹരന്‍ ,വിനയന്‍, സജി സുരേന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിലെത്തി. മജ്ഞുവാര്യരടക്കമുള്ളവര്‍ മുഴുവന്‍ സമയവും ഭാവനക്കൊപ്പമുണ്ടായിരുന്നു.

വധൂവരന്‍മാര്‍ ഹാളിനകത്ത് പ്രവേശിച്ചതോടെ രമ്യാ നമ്പീശന്‍, ശ്രിത ശിവദാസ്, ഷഫ്‌ന, മൃദുല, ശില്‍പ ബാല എന്നിവര്‍ ചേര്‍ന്ന് പാട്ടും നൃത്തവുമായി ഇരുവരെയും സ്വാഗതം ചെയ്തു. ഭാവനയും ഒപ്പം ചുവടുവച്ചു.

നവ്യനായര്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത വിഡിയോയില്‍ പാട്ടുപാടുന്ന താരങ്ങളെക്കാണാം. സുഹൃത്തുക്കളുടെ ആഘോഷമാണ് വീഡിയോയില്‍. രമ്യാനമ്പീശനും സയനോരയും ചേര്‍ന്നാണ് ഗാനം ആലപിക്കുന്നത്. താളം പിടിക്കുന്ന മഞ്ജുവിനെയും സഹതാരങ്ങളെയും വിഡിയോയില്‍ കാണാം.

തൃശൂര്‍ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രനടയില്‍ ലളിതമായ ചടങ്ങിലായിരുന്നു കന്നഡ നിര്‍മാതാവ് നവീന്‍ ഭാവനയ്ക്ക് താലി ചാര്‍ത്തിയത്. ചുറ്റമ്പലത്തില്‍ തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഇരുവരും നാലമ്പലത്തിലേക്ക്. തൊഴുതിറങ്ങിയ വധൂവരന്‍മാര്‍ കന്നഡിഗ പരമ്പരാഗത വിവാഹ ചടങ്ങുകളുടെ ഭാഗമായി. നിലവിളക്കിനു വലം വച്ച് വധൂവരന്‍മാര്‍ ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററിലെ വിവാഹവേദിയിലേക്ക് പോയി. കണ്‍വെന്‍ഷന്‍ സെന്ററിലെ ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ മഞ്ജു വാര്യരും രമ്യ നമ്പീശനും, ഭാമയും, മിയയും, സയനോരയും ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളുമെത്തി. നവീനുമായി അഞ്ച് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഭാവന വിവാഹിതയാകുന്നത്.

bha1 bha3 bha5 bha10 bha11 bha12

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top