Flash News

ഫോമാ – ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റി കൂട്ടുകെട്ടില്‍ ഇനി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഇളവുകള്‍

January 23, 2018 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

20180123_103903

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ എഴുപതോളം അംഗ സംഘടനകളുള്ള ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) യും ഗ്രാന്റ് കാനിയന്‍ യൂണിവേഴ്സിറ്റി (ജി.സി.യു) യുമായുണ്ടാക്കിയ ധാരണയിലൂടെ ഇനി നോര്‍ത്ത് അമേരിക്കയില്‍ മാത്രമല്ല കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ ഫീസ് ഇളവ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഫീസില്‍ ഇളവു ലഭിച്ച് അമേരിക്കയിലെ കുട്ടികള്‍ പഠിക്കുന്നതുപോലെ നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനാകും. സാധാരണയായി അമേരിക്കയില്‍ നിന്നുള്ള കുട്ടികളേക്കാള്‍ കൂടുതല്‍ ഫീസ് ഈടാക്കിയാണ് സ്കൂളുകളും യൂണിവേഴ്‌സിറ്റികളും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനു പഠിക്കാന്‍ അവസരം നല്‍കുന്നത്. എന്നാല്‍ 2016-18 കാലഘട്ടത്തിലെ ബെന്നി വച്ചാച്ചിറയുടെ നേത്യത്വത്തിലുള്ള ഫോമാ ഭരണസമിതി മുന്‍ ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യൂവിന്റെ (ജോണി) സഹകരണത്തോടെ, ജി.സി.യുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇനി അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ അതേ ഫീസില്‍ പഠിക്കാനാകുന്ന പദ്ധതിയില്‍ ഒപ്പു വെച്ചു.

നോര്‍ത്ത് അമേരിക്കയിലേയും കേരളത്തിലേയും ഫോമയുടെ പ്രവര്‍ത്തനങ്ങളുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടിയാണ് ഫോമാ ഗ്രാന്‍ഡ് കാനിയന്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് പ്രോജക്ട്.

നേരത്തേ അമേരിക്കയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 15% ഡിസ്കൗണ്ടില്‍ പഠിക്കുവാനുള്ള ഉടമ്പടിയില്‍ ഫോമയും ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയും ഒപ്പിട്ടിരുന്നു. ഈ ബന്ധം അന്താരാഷ്ട്ര തലത്തിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ ഉടമ്പടി. 2012-14 കാലഘട്ടത്തില്‍ അന്നത്തെ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ജി.സി.യുമായി ചേര്‍ന്നു ആരംഭിച്ച ഫോമാ-ജി.സി.യു. പ്രോജക്റ്റ് പ്രയോജനപ്പെടുത്തി ഏകദേശം മൂവായിരത്തില്‍പരം മലയാളി നേഴ്‌സുമാര്‍ ആര്‍.എന്നില്‍ നിന്നും ബി.എസ്.എന്നിലേക്കു ഡിസ്കൗണ്ട് നിരക്കില്‍ അന്ന് ട്രാന്‍സിഷണല്‍ കോഴ്‌സെടുത്തുത്തിരുന്നു.

ഈ ഫോമാ ജി.സി.യു. പ്രോജക്റ്റ് അടുത്ത തലങ്ങളിലേക്ക് ഉയര്‍ത്തണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളുടെ ഫലമായിട്ടാണ് ഇരുന്നൂറില്‍‌പരം കോഴ്‌സുകളിലും ഫോമാ അംഗസംഘടനകളിലെ അംഗങ്ങള്‍ക്ക് 15% ഡിസ്കൗണ്ടില്‍ ഇനി മുതല്‍ പഠിക്കുവാന്‍ സാധിക്കുന്ന പുതിയ പ്രോജക്റ്റിന്റെ ധാരണാ പത്രത്തില്‍ ഫോമായും ജി.സി.യൂ.വും കഴിഞ്ഞ വര്‍ഷം ഒപ്പു വെച്ചത്.

ഈ അവസരം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും (NB: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മാത്രം) ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്നതാണ്.

ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയെക്കുറിച്ചും അവരുടെ കോഴ്‌സുകളെ കുറിച്ച് അറിയുവാനും സന്ദര്‍ശിക്കുക https://www.gcu.edu/degree-programs/

ഫോമായെ കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക : www.fomaa.net

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top