Flash News

ശത്രുതയോ? പിണക്കമോ? എനിക്കോ? ; എല്ലാം മറന്ന് റിമി ടോമി ഭാവനയ്ക്കരികെ

January 23, 2018

rimiസിനിമയ്ക്കകത്തെ ശത്രുക്കളുടെ കഥ വലിയ രഹസ്യമൊന്നുമല്ല. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചിട്ടും കൂട് പൊട്ടിച്ച് പുറത്ത് വന്ന ശത്രുതുടെ കഥകള്‍ ഗോസിപ്പു കോളങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. റിമ ടോമിയും ഭാവനയും പിരിഞ്ഞതും വന്‍ വാര്‍ത്തയായിരുന്നു. അറത്തുമാറ്റുന്ന തരത്തിലുള്ള ശത്രുതയൊന്നും ഭാവനയുമായി ഉണ്ടായിട്ടില്ലെന്നും എന്നാല്‍ തുടക്കത്തിലുണ്ടായിരുന്ന സൗഹൃദം പിന്നീട് നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും റിമി ടോമി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് റിമി ടോമി ഭാവനയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തി. സഹോദരനൊപ്പമാണ് റിമി എത്തിയത്. ഭാവനയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

റിമി ടോമിയുടെ ഉറ്റസുഹൃത്തുക്കളില്‍ ചിലരായിരുന്നു ഭാവന, കാവ്യ മാധവന്‍ തുടങ്ങിയവരൊക്കെ. സ്‌റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് മൂവരും വിദേശത്ത് അടിച്ചു പൊളിച്ച ചിത്രങ്ങളൊക്കെ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ സ്‌റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും ഭാവനയ്ക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നു. അവിടെ സംഭവിച്ചത് എന്താണ് എന്നത് ഇപ്പോഴും പുകമറയ്ക്കകത്താണ്.

manj-geethuആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഭാവന വീട്ടില്‍ വരികയും, ഭാവനയുടെ വീട്ടിലേക്ക് താന്‍ പോകുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോള്‍ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി പറഞ്ഞിരുന്നു.

കാവ്യ, റിമി പോലുള്ള തന്റെ ജനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഭാവന മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് ഭാവന എത്തിപ്പെട്ടതും ഈ വിദേശ പരിപാടിയ്ക്ക് ശേഷമാണ്.

426374_339267682835294_1493615795_n

ആഘോഷമായി വിവാഹം

തിങ്കളാഴ്ച രാവിലെ 9.30തോടുകൂടിയായിരുന്നു ഭാവനയുടേയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്റെയും വിവാഹം. അഞ്ച് വര്‍ഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. ഭാവനയുടെ വിവാഹം സംബന്ധിച്ച് നിലനിന്നിരുന്ന നിരവധി അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അന്ത്യമായത്.

കെട്ടുകഥകള്‍ക്ക് മറുപടി

ഭാവനയുടെ വിവാഹം നീട്ടിവെച്ചുവെന്നും വരന്‍ പിന്മാറിയെന്നും അടക്കം സോഷ്യല്‍ മീഡിയയില്‍ പരക്കാത്ത കഥകളില്ല. ഇത്തരം കെട്ടുകഥകള്‍ക്കുള്ള മറുപടി കൂടിയായി മാറി ഈ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. മഞ്ജു വാര്യര്‍ വിവാഹ ദിവസം മുഴുവന്‍ ഭാവനയ്‌ക്കൊപ്പമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ആഘോഷമാക്കി സുഹൃത്തുക്കള്‍

മാത്രമല്ല ഭാവനയുടെ സിനിമയിലെ മറ്റ് ഉറ്റസുഹൃത്തുക്കളായ രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, ശില്‍പ ബാല, മൃദുല, ശ്രിത ശിവദാസ്, ഷെഫ്‌ന എന്നിവരും തുടക്കം മുതല്‍ വൈകിട്ടത്തെ വിരുന്ന് വരെ ഒപ്പമുണ്ടായിരുന്നു. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായുള്ള വിവാഹ സല്‍ക്കാരം.

ആശംസകളുമായി മമ്മൂട്ടി

ഭാവനയ്ക്കും നവീനും ആശംസ അറിയിക്കാന്‍ സിനിമാക്കാരുടെ ഒഴുക്ക് തന്നെയായിരുന്നു. എന്നാല്‍ മലയാളത്തിലെ പ്രമുഖരായ പലരും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടി ചടങ്ങിനെത്തി ഭാവനയെ അനുഗ്രഹിച്ച് മടങ്ങി. നിര്‍മ്മാതാവ് ആന്റോ ജോസഫിന് ഒപ്പമായിരുന്നു മമ്മൂട്ടിയുടെ വരവ്.

പൃഥ്വിയും ഭാര്യയുമെത്തി

സൂപ്പര്‍താരം പൃഥ്വിരാജും ഭാര്യ സുപ്രിയയും വിവാഹ വിരുന്നില്‍ പങ്കെടുക്കുകയുണ്ടായി. എന്നാല്‍ ഭാവനയ്‌ക്കൊപ്പം ഒന്നിലധികം സിനിമകളില്‍ നായകവേഷം വരെ ചെയ്തിട്ടുള്ള മോഹന്‍ലാല്‍ വിരുന്നിന് എത്തിയിരുന്നില്ല. ക്ഷണമുണ്ടായിരുന്നുവെങ്കിലും മോഹന്‍ലാലിന് എത്താന്‍ സാധിച്ചില്ല. ഷൂട്ടിംഗ് തിരക്കാണെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. വിരുന്നിന് ക്ഷണം പോലും കിട്ടാതെ പോയ പ്രമുഖരുമുണ്ട്.

ക്ഷണമില്ലാതെ അമ്മ ഭാരവാഹികള്‍

അമ്മ ഭാരവാഹികളില്‍ മമ്മൂട്ടിക്കൊഴികെ മറ്റാര്‍ക്കും ക്ഷണം ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ പ്രസിഡണ്ട് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു എന്നിവരെ വിവാഹത്തിനോ വിരുന്നിനോ ക്ഷണിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഇവരാരും തന്നെ ചടങ്ങില്‍ പങ്കെടുത്തതുമില്ല.

ക്ഷണിച്ചില്ലെങ്കിലും സിദ്ദിഖ് എത്തി

അതേസമയം, അമ്മ ഭാരവാഹിയായ നടന്‍ സിദ്ദിഖ് വിവാഹത്തിന് എത്തുകയും ഭാവനയ്ക്ക് ആശംസ അറിയിക്കുകയും ചെയ്തു. സിദ്ദിഖിന് ക്ഷണം ഉണ്ടായിരുന്നില്ല. എങ്കിലും സിദ്ദിഖ് രാവിലെ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വിവാഹച്ചടങ്ങിന് എത്തി. തന്റെ കുഞ്ഞനുജത്തിക്ക് വിവാഹ ആശംസകളെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രമുഖരുടെ നീണ്ട നിര

മലയാള സിനിമയിലെ മുന്‍നിരക്കാരും പിന്‍നിരക്കാരുമായി നിരവധി പേരാണ് ഭാവനയുടെ വിവാഹ വിരുന്നിന് എത്തിയത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, ജയറാം, പാര്‍വ്വതി, കാളിദാസന്‍, സംയുക്താ വര്‍മ്മ, ബിജു മേനോന്‍, ജയസൂര്യ, കലാഭവന്‍ ഷാജു, മനോജ് കെ ജയന്‍, അനൂപ് മേനോന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍, നവ്യനായര്‍, ഭാഗ്യലക്ഷ്മി, ഭാമ, രചന നാരായണന്‍ കുട്ടി, ഷംന കാസിം, ലെന, മിയ, ആര്യ, ലക്ഷ്മി പ്രിയ, ശരണ്യ, കെപിഎസി ലളിത, കമല്‍, സിബി മലയില്‍ എന്നിവരും ചടങ്ങിനെത്തി.

വീട്ടിലെത്തി നെടുമുടി വേണു

വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ലെങ്കിലും മുതിര്‍ന്ന നടന്‍ നെടുമുടി വേണു നേരത്തെ ഭാവനയുടെ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top