Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

ഭാവനയുടെ വിവാഹം ആര്‍ഭാടമായി നടന്നു (ട്രെയ്‌ലര്‍)

January 23, 2018

karthu-3നടി ഭാവനയുടെ വിവാഹ ട്രെയിലര്‍ പുറത്തിറങ്ങി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നീട് ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ സല്‍ക്കാരമുണ്ടായിരുന്നു. രാത്രി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ താരങ്ങള്‍ക്കായി പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ കല്യാണ വിരുന്നില്‍ പങ്കെടുക്കാന്‍ നിരവധി നടീ നടന്‍മാര്‍ എത്തി. വൈകിട്ട് ഏഴുമണിയോടെ മമ്മൂട്ടിയും ഭാവനയ്ക്ക് ആശംസകള്‍ നേരാനെത്തി. ലാല്‍ വേദിയില്‍ എത്തുമ്പോള്‍ ഹണീ ബീ 2വിലെ പാട്ടായിരുന്നു പശ്ചാത്തല സംഗീതമായി മുഴങ്ങിയത്. ജില്ലം ജില്ലം സോങിന് ലാല്‍ ഭാവനയോടൊപ്പം ഡാന്‍സ് ചെയ്തു. തുടര്‍ന്ന് ലാലിന്റെ കുടുംബം ആശംസകള്‍ നേര്‍ന്നു.

സിബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയന്‍, അനൂപ് മേനോന്‍ , റീമ കല്ലിങ്ങല്‍, അര്‍ച്ചന കവി, രമ്യ നമ്പീശന്‍, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി. ലളിത, സംവിധായകന്‍ ഹരിഹരന്‍ , വിനയന്‍ ,സജി സുരേന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍… ഇങ്ങനെ പോകുന്നു പ്രമുഖരുടെ നിര. മഞ്ജു വാര്യര്‍ അടക്കം പകലുടനീളം ഭാവനയ്‌ക്കൊപ്പം ചെലവഴിച്ചു.

ഭാവനയും നവവരന്‍ നവീനും പാര്‍ട്ടി ഹാളിലേക്ക് പ്രവേശിച്ച ഉടനെ നടിമാരുടെ നൃത്തമായിരുന്നു. ഭാവനയും ഒപ്പം ചുവടുവച്ചു. ആഘോഷത്തില്‍ നവീനും പങ്കുചേര്‍ന്നു. സോഷ്യല്‍ മീഡിയയിലും ആഘോഷം പൊടിപൊടിക്കുകയാണ്. സൗഹൃദത്തിന്റെ ഊഷ്മളതകളുമായി കൂടുതല്‍ വിഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ കയ്യടക്കുന്നു. നവ്യനായര്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത വിഡിയോയില്‍ പാട്ടുപാടുന്ന താരങ്ങളെക്കാണാം. സുഹൃത്തുക്കളുടെ ആഘോഷമാണ് വീഡിയോയില്‍. രമ്യാനമ്പീശനും സയനോരയും ചേര്‍ന്നാണ് ഗാനം ആലപിക്കുന്നത്. താളം പിടിക്കുന്ന മഞ്ജുവിനെയും സഹതാരങ്ങളെയും വിഡിയോയില്‍ കാണാം.

താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു ഭാവനയുടെ വിവാഹം. ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ വിവാഹത്തിന് എത്തി. സെല്‍ഫിയെടുത്തും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തും ഭാവനയുടെ വിവാഹം ആഘോഷിക്കുകയാണ് താരലോകം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top