Flash News

പാസ്പോര്‍ട്ട് നിറം മാറ്റം: രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും, ശക്തമായ പ്രതിഷേധവുമായി കെ എസ് സി

January 23, 2018 , ഫൈസല്‍ ബാവ

passportഅബുദാബി: ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) പാസ്പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം, നീല നിറം എന്നിങ്ങനെ നല്‍കാനുള്ള നീക്കം കുടിയേറ്റ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്ന അവസ്ഥ ഉണ്ടാകുമെന്നും അത്തരം നീക്കത്തില്‍ നിന്നും ഗവണ്മെന്റ് പിന്മാറണമെന്നും ഈ വിവേചനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പത്മനാഭന്‍ പറഞ്ഞു.

നിലവില്‍ ഇസിആര്‍ ആവശ്യമുള്ളവര്‍ക്കും ആവശ്യമില്ലാത്തവര്‍ക്കും (ഇസിഎന്‍ആര്‍) പാസ്പോര്‍ട്ടിന് ഒരേ നിറ‌മുള്ളത് ഇത് രണ്ടു നിറമാക്കി മാറ്റേണ്ട എന്ത് അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്ത് ഉള്ളതെന്നും പാസ്പോര്‍ട്ടുകളുടെ അവസാന പേജില്‍ ചേര്‍ത്തു വന്നിരുന്ന വിവരങ്ങള്‍ ഒഴിവാക്കുന്നതിലൂടെ വിദേശയാത്രയില്‍ പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയായ പാസ്പോര്‍ട്ട് ഇതോടെ മേല്‍വിലാസത്തിനു തെളിവായി ഉപയോഗിക്കാന്‍ കഴിയാതെയാവും. ഇത് ഏറെയും ബാധിക്കുക വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരെയാണ്. വിവേചനപരമായ ഈ നീക്കത്തില്‍ നിന്നും ഗവണ്മെന്റ് പിന്മാറണം എന്ന് കെ എസ് സി സെക്രട്ടറി മനോജ് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top