
കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ല സംഘടിപ്പിച്ച ബഹുജന സംഗമം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ കെ.ജി. മോഹനന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: അധികാരവും രാഷ്ട്രീയ പ്രവര്‍ത്തനവും യാഥാര്‍ത്ഥത്തില്‍ സേവനത്തിന്റെ നല്ല വഴികളാണെന്നും എന്നാല്‍ കൈകാര്യം ചെയ്തവര്‍ ഈ രംഗത്തു നിന്ന് ജനങ്ങളെ അകറ്റി വെറുപ്പ് സൃഷ്ടിച്ചുവെന്നും വെല്‍ഫെയര്‍ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ കെ.ജി. മോഹനന് അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ല സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി വിഭാവനം ചെയ്ത ക്ഷേമ രാഷ്ട്ര സങ്കല്‍പ്പം പൂവണിയാന്‍ സേവനത്തില്‍ ഊന്നിയ പുതിയ രാഷ്ട്രീയ സംസ്കാരം ഉയര്‍ന്ന് വരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി. പുതുതായി ചേര്‍ന്നവര്‍ക്കുള്ള മെംബെര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഹസന് അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മജീദലി, ജില്ലാ വൈസ് പ്രസിഡന്റ് മുരളി കൈപഞ്ചേരി, ജൂബി സാകിര്‍, മര്‍സൂഖ് തൊയ്ക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.
കാതോട നാടന്‍ പാട്ടു സംഘം അവതരിപ്പിച്ച നാടന്‍ പാട്ടും പാട്ടിന്റെ വര്‍ത്തമാനവും പരിപാടി ആകര്‍ഷണീയമാക്കി.

സദസ്സ്

Leave a Reply