Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

അരൂപ ചിത്രം (കഥ)

January 25, 2018 , ആഷിഫ് അസീസ്

aroopa banner1

ഇന്നും അവളുടെ മുഖം തെളിഞ്ഞു വന്നു. അവള്‍ അപര്‍ണ. അന്നും അവള്‍ ഫെമിനിസ്റ്റായിരുന്നോ???

ആദ്യമായി കാണുന്നത് ക്യാമ്പസ്സിലെ കഥാരചനാ മത്സരത്തിലെ രണ്ടാം സ്ഥാനക്കാരി ആരെന്നറിയാന്‍ ചെന്നപ്പോള്‍.
ആശയങ്ങള്‍ ഏറ്റുമുട്ടുന്ന ഒന്നാം സ്ഥാനക്കാരന്റെ കഥയില്‍ നിന്ന് മുഖമുയര്‍ത്തുമ്പോള്‍ എന്റെ കണ്ണുകളിലെ തിളക്കമാണെത്രെ അവളാദ്യം കണ്ടത്.

വാദങ്ങളില്‍ അവള്‍ തോല്‍ക്കില്ലായിരുന്നു. ബോധ്യങ്ങളില്‍ എന്നെ നുള്ളുകയും.

വഴി പിരിഞ്ഞത് ഗവേഷണത്തിലേക്കും, ഞാനെന്റെ പ്രവാസത്തിലേക്കും. പല തവണ അവള്‍ പറയാതെ പറഞ്ഞിട്ടുണ്ട്  മൊഞ്ചത്തിയെ കിട്ടിയാലെന്നെ മറക്കും.

ഞാന്‍ മറന്നില്ല …..

ഏതോ ഒരു ക്യാമ്പില്‍ കാട്ടുതീ കണ്ടപ്പോള്‍ എന്നെ ഓര്‍മ്മ വന്നെത്രെ. പിന്നെ ഫോണ്‍ വിളികള്‍ അങ്ങെനെ ഒതുങ്ങി. വൈപ്പിന്‍ സമരത്തില്‍ റിമാൻഡില്‍ കിടന്നപ്പോ ഒന്നും കൂടെ വിളിച്ചു.

എന്റെ വിശ്വാസ കൂട്ടില്‍ മൊഞ്ചത്തി വന്നു. മെലിഞ്ഞ താടിക്കാരനുമായുള്ള ഗവേഷണം അവളുടെ ഫേസ് ബുക്ക്‌ വാളിലും.

മറുപടികളില്‍ തീവ്രതക്കായി തെറി എന്റെ ചോദ്യങ്ങള്‍ക്കില്ലായിരുന്നു. എന്റെ പോസ്റ്റുകളുടെ മൗന വായനക്കാരിയും അവളായിരുന്നു.

ആ താടിക്കാരനോടൊപ്പം കറുത്ത് തടിച്ചൊരു പെണ്‍ ഉയിരിനെ കൊന്നതെന്തിനായിരുന്നു ? വിളിച്ചപ്പോള്‍ ഒരു തേങ്ങല്‍ മാത്രം.

അവളുടെ മൊബൈലും 365 രൂപയും എറ്റുവാങ്ങാന്‍ ആരും വന്നില്ല. മൊബൈലില്‍ Console എന്ന് പേരുള്ള ഞാനല്ലാതെ.  അതില്‍ നിന്നെന്റെ നമ്പറിലേക്ക് റിംഗ് ചെയ്‌തപ്പോള്‍ അവളുടെ അരൂപ ചിത്രം വീണ്ടും തെളിഞ്ഞു വന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “അരൂപ ചിത്രം (കഥ)”

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top