Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

മലപ്പുറത്ത് മുസ്ലിം സ്ത്രീ ജുമുഅ നമസ്കാരത്തിന് ഇമാമായി; എതിര്‍പ്പുമായി മുസ്ലിം യാഥാസ്ഥിതികര്‍

January 27, 2018

jamitha-teacher-830x412ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്തി മലപ്പുറം വ്യത്യസ്തമാകുന്നു. ഒരുപക്ഷേ, ഇന്ത്യയില്‍തന്നെ ആദ്യമായി ഒരു മുസ്ലിം സ്ത്രീ പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കുന്നതും ഇതാകും. 34 വയസുള്ള ജാമിത ടീച്ചറാണ് മുസ്ലിംകള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള ജുമാ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കിയത്. പ്രാര്‍ഥനയ്‌ക്കൊപ്പമുള്ള മത പ്രഭാഷണവും നടത്തിയത് ടീച്ചര്‍തന്നെയാണ്.

ഖുറാന്‍ സുന്നത്ത് സൊസൈറ്റിയാണു വിശ്വാസികള്‍ക്കുവേണ്ടി ഏറെ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുന്ന നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഇന്ത്യയില്‍തന്നെ ആദ്യമാണ് ഇത്തരമൊരു സംരംഭമെന്നും ചൂണ്ടിക്കാട്ടുന്നു. ‘ഇത്തരമൊരു സംരംഭത്തിന് എനിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത് മുതിര്‍ന്നവരില്‍നിന്നായിരുന്നു. സ്ത്രീകള്‍ ഇത്തരം പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കുന്നതോ അവരുടെ ശാക്തീകരണമോ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍, ഖുറാനില്‍ എല്ലാം വ്യക്തമാണ്. അതില്‍ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അവര്‍ക്കു തുല്യ പദവിതന്നെയാണ്’- ഇമാമായ ജാമിത ടീച്ചര്‍ പറഞ്ഞു.

എന്നാല്‍, ഇങ്ങനെയൊന്നു നടപ്പാക്കാനുള്ള വഴി ടീച്ചറെ സംബന്ധിച്ച എളുപ്പമായിരുന്നില്ല. പുരോഗമനപരമായ പരിപാടികള്‍ക്കു നേതൃത്വം നല്‍കിയ ടീച്ചര്‍ക്കു തിരുവനന്തപുരത്തു വിലക്കേര്‍പ്പെടുത്തിയിരുന്നു. കര്‍ശന നിലപാടുകളുടെ പേരില്‍ ഇവര്‍ക്കുനേരെ വധഭീഷണി വരെയുണ്ടായി. ഇതോടെ തിരുവനന്തപുരംവിട്ട് ബന്ധുക്കള്‍ക്കൊപ്പം 2016ല്‍ പോകേണ്ടിയും വന്നു. അതിനുശേഷമാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റി ടീച്ചറെ ക്ഷണിച്ചത്. അവിടെ ടീച്ചര്‍ക്കു വലിയ സ്വീകരണമാണു കിട്ടിയത്. ഇപ്പോള്‍ സൊസൈറ്റിയുടെ സെക്രട്ടറികൂടിയാണ് ജാമിത.

പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും ഇസ്ലാമിനെ നയിക്കേണ്ടവരാണ് എന്നു വിശ്വസിക്കുന്നവരാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റി പ്രവര്‍ത്തകര്‍. മുസ്ലിംകള്‍ക്കിടയിലെ യാഥാസ്ഥിതികത്വത്തിനെതിരേ പ്രതികരിക്കുന്നവരും ഇവരാണ്. ‘ഇത്തരമൊരു പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കുന്നതിനു മുമ്പുതന്നെ നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. അഞ്ചാറുമാസത്തോളം ജനങ്ങളെ ബോധവത്കരിച്ചു. ആളുകള്‍ക്കു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. ചര്‍ച്ചകളിലൂടെ ആളുകളെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. ആരാണു ഖുറാന്‍ പഠിപ്പിക്കുന്നത് എന്നല്ല, എന്താണു പഠിപ്പിക്കുന്നത് എന്നതിനാണു പ്രാധാന്യം നല്‍കേണ്ടത്. ജുമാ നിസ്‌കാരങ്ങള്‍ നയിക്കുന്നതിന് ഖുറാന്‍ ഒരിടത്തും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല’- സൊസൈറ്റിയുടെ മുതിര്‍ന്ന നേതാവായ എംഎസ് റഷീദ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “മലപ്പുറത്ത് മുസ്ലിം സ്ത്രീ ജുമുഅ നമസ്കാരത്തിന് ഇമാമായി; എതിര്‍പ്പുമായി മുസ്ലിം യാഥാസ്ഥിതികര്‍”

  1. Aboo Backer says:

    ee namskaram enghane jumha akum 40 alukal venam jumuha avanamenkil

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top