Flash News

മനുഷ്വത്വം മരവിച്ച മലയാളികള്‍; കെട്ടിടത്തില്‍ നിന്ന് ഫുട്പാത്തിലേക്ക് വീണ ആള്‍ ജീവനു വേണ്ടി പിടഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; രക്ഷകയായത് വഴിയാത്രക്കാരിയായ വീട്ടമ്മ

January 29, 2018 , .

Untitledകൊച്ചി: ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ രക്ഷിക്കാതെ ആള്‍ക്കൂട്ടം. അപകടത്തില്‍പ്പെട്ടയാള്‍ ഏറെനേരം അതേ സ്ഥലത്ത് രക്തം വാര്‍ന്ന് കിടന്നിട്ടും സമീപത്ത് കൂടി പോയ പലരും തിരിഞ്ഞുനോക്കിയില്ല. അതിനിടെ അജ്ഞാതയായ വീട്ടമ്മ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇയാളെ അശുപത്രിയിലെത്തിച്ചത്. കൊച്ചി നഗരത്തിലെ തിരക്കേറിയ പദ്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം സന്ധ്യയോടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സമീപത്തെ ഒരു ലോഡ്ജില്‍ നിന്നും തൃശ്ശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശി സജി തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് റോഡില്‍ നിര്‍ത്തിയിട്ട ഒരു സ്‌കൂട്ടറിന് മുകളില്‍ തട്ടി സജി ഫു്ടപാത്തില്‍ വീഴുമ്പോള്‍ നിറയെ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നു. പക്ഷെ കൂടി നിന്നവരാരും സജിയെ ഒന്ന് അനക്കി നോക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ തയ്യാറായില്ല. പലരും കാഴ്ചക്കാരായി നിന്നു.

ഇത് കണ്ട വഴിയാത്രക്കാരിയായ വീട്ടമ്മ പലരോടും പലവട്ടം അഭ്യര്‍ത്ഥിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ അവര്‍ രോഷത്തോടെയും ആളുകളോട് സംസാരിക്കുന്നുണ്ടായിരുന്നു.അപകടം നടന്ന സ്ഥലത്ത് തന്നെ പാര്‍ക്ക് ചെയ്ത ജീപ്പും ഓട്ടോയുമുണ്ടായെങ്കിലും അവര്‍ ഒന്നും കണ്ട ഭാവം നടച്ചിച്ചില്ല. യുവതി നിരന്തരം അഭ്യര്‍ത്ഥിച്ചതോടെ ചിലര്‍ ഒരു ഓട്ടോ തടഞ്ഞ് സജിയെ കയറ്റാന്‍ ശ്രമിച്ചു. ഓട്ടോയില്‍ കയറ്റിയെങ്കിലും പിന്നീട് താഴെയിറക്കി റോഡില്‍ തന്നെ കിടത്തി. ഇതോടെ ഓട്ടോറിക്ഷ സ്ഥലം വിട്ടു.

സഹികെട്ട വീട്ടമ്മ ഒരു കാര്‍ തടഞ്ഞു നിര്‍ത്തിയത് കൊണ്ടുമാത്രമാണ് അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റാനായത്. പരിക്കേറ്റ സജിയെ ആദ്യം ജനറല്‍ ആശുപത്രിയിലെ പ്രഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എറണാകുളം സ്വദേശിനി രഞ്ജിനിയാണ് അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ മുന്‍കൈയെടുത്തത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “മനുഷ്വത്വം മരവിച്ച മലയാളികള്‍; കെട്ടിടത്തില്‍ നിന്ന് ഫുട്പാത്തിലേക്ക് വീണ ആള്‍ ജീവനു വേണ്ടി പിടഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; രക്ഷകയായത് വഴിയാത്രക്കാരിയായ വീട്ടമ്മ”

  1. Sarojini Ck says:

    Malayalikal Snehavum Manushyathwamullavarum Athyavasyam Buddiyullavarum anennu pala Rajyathullavarum mattu pala nattukarum parayunnund _
    Ippol Malayalikalku endu sambavichu ? Avarude kayyil kondunadakkunna Mobile phoninte reaction avarude Brainine badhichuvo ?

  2. Dhanya says:

    Ith Ella malayalikalkkum nanakkedundakkunnathanu.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top