ലഖ്നൗ: പുരുഷന്മാര് ഫുട്ബോള്‍ കളിക്കുന്നതു മുസ്ലിം സ്ത്രീകള്‍ കാണാന്‍ പാടില്ലെന്നു സുന്നി പുരോഹിതന്റെ കല്പന. ഏഷ്യയിലെ ഏറ്റവും വലിയ സുന്നി മുസ്ലിം മതപഠനകേന്ദ്രമായ ദാറുല്‍ ഉലൂമിലെ മുതിര്‍ന്ന പുരോഹിതന് മുഫ്തി അതാര് കാസ്മിയാണു സ്ത്രീകള്‍ ഫുട്ബോള്‍ മത്സരം കാണുന്നതിനെതിരേ രംഗത്തുവന്നത്.
‘നഗ്നമായ തുടകളുമായി’ പുരുഷന്മാര് ഫുട്ബോള്‍ കളിക്കുമ്പോള്‍ സ്ത്രീകള്‍ നോക്കിനില്ക്കുന്നത് ഇസ്ലാമിക ദര്‍ശനങ്ങള്‍ക്കു വിരുദ്ധമാണെന്നു കാസ്മി പറഞ്ഞു. ടെലിവിഷനില്‍ പോലും ഫുട്ബോള്‍ മത്സരം കാണാന്‍ ഭാര്യമാരെ അനുവദിക്കരുതെന്നും കാസ്മി പുരുഷന്മാരെ ഉത്ബോധിപ്പിച്ചു.
‘ഇത്തരം കാര്യങ്ങള്‍ കാണാന്‍ അവളെ അനുവദിക്കുന്നതില്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ?, ദൈവഭയമില്ലേ?’- വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ കാസ്മി രോഷംകൊണ്ടു. സുന്നി ഭൂരിപക്ഷ രാജ്യമായ സൗദി അറേബ്യയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അനുവാദം ലഭിച്ചത് ഈ മാസം ആദ്യമാണ്. അതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയില്‍ സുന്നി പുരോഹിതന് യാഥാസ്ഥിതിക സ്ത്രീവിരുദ്ധ നിലപാടുമായി രംഗത്തുവന്നത്. ”സ്ത്രീകള്‍ ഫുട്ബോള്‍ കാണുന്നത് എന്തിനാണ്? ഫുട്ബോള്‍ കളിക്കാരന്റെ തുട കണ്ടുകൊണ്ടിരുന്നാല്‍ അവര്‍ക്കെന്താണു നേട്ടം? സ്കോര്‍പോലും ശ്രദ്ധിക്കാതെ, അവരുടെ ശ്രദ്ധയത്രയും ആണിന്റെ തുടയിലായിരിക്കും”- സ്ത്രീകളെ അടച്ചാക്ഷേപിച്ച് കാസ്മി ആരോപിച്ചു.
കാസ്മിയുടെ മതശാസനത്തിനെതിരേ മുസ്ലിം സ്ത്രീസംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവന്നു. ഉത്തര്‍പ്രദേശിലെ ദിയോബന്ദിലുള്ള ദാറുല്‍ ഉലൂം മതപഠനകേന്ദ്രത്തിനു 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്. മുസ്ലിം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കുന്നതിനും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനുമെതിരേ ദാറുല്‍ ഉലൂം ഫത്വ പുറപ്പെടുവിച്ചിരുന്നു.

Leave a Reply