Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കോവിഡ്-19: രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി, നിയന്ത്രണങ്ങളില്‍ ഇളവ്   ****    അഞ്ചല്‍ ഉത്ര കൊലക്കേസ്: സൂരജിന്റേയും സുരേഷിന്റേയും കസ്റ്റഡി കലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ്   ****    കൊറോണ വൈറസ്: യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ മൂന്നു മലയാളികള്‍ മരിച്ചു   ****    കൊറോണ വൈറസ്: കേന്ദ്രത്തിന് താളം തെറ്റുന്നു, രോഗവ്യാപനം അനിയന്ത്രിതമായി, ഡല്‍ഹി മൂന്നാം സ്ഥാനത്ത്   ****    കാരണം വ്യക്തമാക്കാതെ വി ട്രാന്‍സ്‌ഫര്‍ ഡോട്ട് കോമിന് ഇന്ത്യയില്‍ നിരോധനം   ****   

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ റിപ്പബ്ലിക്ക് ദിനാഘോഷം

February 1, 2018 , ഫിലിപ്പ് മാരേട്ട്

WMCന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ 69-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 25ന് ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള ടെയ്സ്റ്റ് ഓഫ് കൊച്ചിനില്‍ (Taste of Cochin) വച്ച് ആഘോഷിച്ചു.

ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ 2018-20 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷം ആദ്യത്തെ ആഘോഷ പരിപാടിയായിരുന്നു ഈ ചടങ്ങ്. പ്രസിഡന്റ് കോശി ഉമ്മന്‍ തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നവനേതൃത്വത്തിന്റെ ഉത്തരവാദിത്വത്തെപ്പറ്റിയും, കൂടുതല്‍ പേരെ ഈ സംഘടനയില്‍ ചേര്‍ക്കുന്നതിനും, അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമ്മുടെ പുതിയ തലമുറ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ന്യൂയോര്‍ക്കിലുള്ള മറ്റ് മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നതിന്റെ ആവശ്യകതയെപറ്റിയും സംസാരിച്ചു.

ഇന്ത്യ റിപ്പബ്ലിക്ക് ആയിട്ട് 69 വര്‍ഷം തികഞ്ഞുവെങ്കിലും വന്‍കിട പരേഡുകള്‍ അരങ്ങേറുന്ന നഗരങ്ങളില്‍ നിന്നും വളരെയേറെ വ്യത്യസ്ഥമാണ് ഭാരതീയ ഗ്രാമങ്ങളുടെ അവസ്ഥ. ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിലും വികസനം കടന്നു ചെല്ലുമ്പോള്‍ മാത്രമേ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിജയം ലഭിക്കുകയുള്ളൂ. ആ ദിനം നമുക്ക് സ്വപ്നം കാണാം. ഈ 69-ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.

ചെയര്‍മാന്‍ പോള്‍ ചുള്ളിയിലിന്റെ സ്വാഗത പ്രസംഗത്തില്‍ ലോക മലയാളി കൗണ്‍സില്‍ മറ്റ് മലയാളി സമൂഹത്തിന് ഗുണകരമായി നല്‍കേണ്ട സംഭാവനകളെ പറ്റി വിശദമായി സംസാരിച്ചു. 2018 ആഗസ്റ്റ് 24 26 തിയ്യതികളില്‍ ന്യൂജേഴ്‌സിയില്‍ വച്ച് നടത്താനിരിക്കുന്ന ലോക മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ബയന്യല്‍ വാര്‍ഷികത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് വരുന്ന ഏപ്രില്‍ 14ന് ടൈസന്‍ സെന്ററില്‍ (ഫ്‌ളോറല്‍ പാര്‍ക്ക് ന്യൂയോര്‍ക്ക് ) നടത്തുവാനും തീരുമാനിച്ചു,

വിവിധ സാമുഹിക സാംസ്കാരിക സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്ത ഈ ആഘോഷ ചടങ്ങില്‍ സാമൂഹിക തലത്തിലുള്ള ഉയര്‍ച്ചയിലും സമാധാനം കാത്തുസൂക്ഷിക്കുന്നതിലും ഉള്ള ഓരോ ഇന്ത്യന്‍ പൗരന്റെ മികവിനെകുറിച്ചും ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മെംബര്‍ ഗ്രോടെന്‍ ചിക് ഉം, ഇന്ത്യയുടെ മികവുറ്റ വളര്‍ച്ച ആഗോളതലത്തില്‍ ശ്രദ്ധ നേടിയെന്നും, ഇന്ത്യ വലിയ ഒരു ശക്തിയായി വളര്‍ന്നു എന്നും ക്യൂന്‍സിലെയും ലോംഗ് ഐലന്റിലേയും കമ്മ്യൂണിറ്റി നേതാക്കള്‍ പറഞ്ഞു. ഇവര്‍ ഡബ്ല്യു.എം.സിക്ക് പ്രത്യേക ആശംസകള്‍ അറിയിച്ചു.

സമുദ്രോല്‍പ്പന്ന മേഖലയിലെ, പ്രതേകിച്ചു കയറ്റുമതി ഇറക്കുമതി, ഇവയുടെ പ്രാധാന്യത്തെകുറിച്ച് ഐ.എ.എസ് ഓഫീസര്‍ ജോണ്‍ കിഗ്‌സിലി സംസാരിച്ചു. കളത്തില്‍ വര്‍ഗീസ് വൈസ് ചെയര്‍മാന്‍ (നാസു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി), വര്‍ഗീസ് ജോസഫ് (ഫോമ) ഇവര്‍ ഡബ്ല്യു.എം.സിക്ക് പ്രത്യേക ആശംസകള്‍ അറിയിച്ചു.

എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അഗംങ്ങളായ ചാക്കോ കോയിക്കലേത്ത് (അഡ്വൈസറി ബോര്‍ഡ്) മാതൃകാ പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ സംഘടനക്കുള്ള ഉത്തരവാദിത്വം പ്രത്യേകം എടുത്തു പറഞ്ഞു. മേരി ഫിലിപ്പ് (വൈസ് പ്രസിഡന്റ്) ആരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കേണ്ട ആവശ്യത്തെപറ്റിയും, ലോകമലയാളി കൗണ്‍സില്‍ കാലത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരേണ്ട ബാധ്യതയെ പറ്റിയും പരാമര്‍ശിച്ചു. ഇവര്‍ ഡബ്ല്യു.എം.സിക്ക് പ്രത്യേക ആശംസകള്‍ അറിയിച്ചു. . സെക്രട്ടറി ജെയിന്‍ ജോര്‍ജ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു

ലോക മലയാളി കൗണ്‍സില്‍ വാര്‍ഷികത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തിപ്പിനായി പ്രത്യേകം കമ്മിറ്റി രൂപികരിച്ചു കഴിഞ്ഞു. ഇതിന്റെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയി ഷാജി എണ്ണശ്ശേരിലിനെ ചുമതലപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 917 868 6960


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top