Flash News

ബിജെപിയുടെ ശക്തികേന്ദ്രമായ രാജസ്ഥാനില്‍ താമര കരിഞ്ഞു

February 2, 2018

bjp_9ഉത്തരേന്ത്യയില്‍ ബിജെപിയുടെ ശക്തി ദുര്‍ഗമെന്ന് അവകാശപ്പെടുന്ന രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ താമര വാടി.. വെറും വാട്ടമല്ല കരിഞ്ഞു തുടങ്ങിയെന്ന് തോന്നിക്കാവുന്ന വിളര്‍ച്ച. കേന്ദ ബജറ്റില്‍ തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ട് കേന്ദ്ര ധനമന്ത്രി ചില പ്രഖ്യാപനങ്ങള്‍ നടത്തി കൊണ്ടിരിക്കവേയാണ് രാജസ്ഥാനില്‍നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തിന് ജയിച്ച രണ്ട് ലോകസഭാമണ്ഡലങ്ങളും ഒരു നിയസഭാ മണ്ഡലവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. മാത്രമോ ഒരു മണ്ഡലത്തില്‍ മുന്‍കാലങ്ങളില്‍ ബിജെപി മാത്രം വോട്ടുകള്‍ വാരിക്കൂട്ടിയ അജ്മീറിലെ ദുഡുവില്‍ ഒരു ബൂത്തില്‍ പാര്‍ട്ടിക്ക് ഇത്തവണ ഒരൊറ്റ വോട്ടും ലഭിച്ചില്ലത്രെ.!

2014ല്‍ ബി.ജെപി സ്ഥാനാത്ഥി ജസ്വന്ത് യാദവ് 2.83 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച അല്‍വാറ ലോക സഭാണ്ഡലം ഇത്തവണ 1.97 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ കരണ്‍സിംഗ് പിടിച്ചെടുത്തു. അജ്മീര്‍ ലോക സഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ രഘുശര്‍മ 84414 വോട്ടിന് ബിജെപിയിലെ രാംസ്വരൂപ് രാംബയെ തോല്‍പ്പിച്ചു. മണ്ടല്‍ഗഡ് നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ വിവേക്ധക്കര്‍ 13000ത്തില്‍ പരം വോട്ടിന് ബിജെപിയുടെ ശക്തി സസിംഗ് ഹാഡയെ തോല്‍പ്പിച്ചു. ബിജെപി പ്രതിനിധികളുടെ നിര്യാണത്തെ തുടര്‍ന്നാണ് മൂന്നിടത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ 25 ലോകസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ചത്. ഇത്തവണ മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യയുടെ നേതൃത്വത്തില്‍ അതി ശക്തമായ പ്രചരണമാണ് നടത്തിയിരുന്നത്. അതിനെ നേരിടാന്‍ ചെറുപ്പക്കാരനായ ഹരിയാനാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സചിന്‍ പയലറ്റിന്റെ മേല്‍നോട്ടത്തില്‍ നടന്ന പ്രചരണത്തില്‍ കോണ്‍ഗ്രസിന് സാധിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ഇഷ്ടതോഴനായ സചിന് സംസ്ഥാനത്ത് ബിജെപിയുടെ ഭരണവീഴ്ചകളേയും പിന്നോക്ക വിഭാഗളോടുള്ള അവഗണനാ രീതികളെയും തുറന്നു കാട്ടി സാധാരണക്കാരുടെ പ്രീതി വോട്ടാക്കി മാറ്റാന്‍ സാധിച്ചു.

ഗുജറാത്തില്‍ മോദിസര്‍ക്കാറിനെ അലട്ടാന്‍ സാധിച്ച രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ നായകത്വം ഏറ്റെടുത്ത ശേഷം ലഭിക്കുന്ന മറ്റൊരു വിലപ്പെട്ട നേട്ടമാണ് രാജസ്ഥാനിലെ വിജയം. 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യലെ മനസാക്ഷി വിലയിരുത്താനുള്ള ചൂണ്ടു പലക കൂടിയാണ് രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

പശു പ്രേമവും, മുസ്ലിം വിരോധവും, കര്‍ണി സേനാ കൂട്ടുകെട്ടുമൊക്കെ രാജസ്ഥാനിലെ സാധാരണക്കാര്‍ക്കിടയില്‍ വിലപോയില്ലെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അത് സ്വാഭാവികമായും ബിജെപി ഭരിക്കുന്ന സം്സ്ഥാനങ്ങള്‍ക്ക് ഒരു മുന്നറിയപ്പ് കൂടിയായി കാണണം.

വരും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ മതേതര ജനാധിപത്യ കക്ഷികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ഒരു വാക്കിലും എന്നാല്‍ കോണ്‍ഗ്രസിനെ തൊട്ടുകൂടെന്ന് മറുവാക്കിലും സൂചിപ്പിക്കുന്ന ഇടതുപക്ഷകക്ഷികള്‍ക്ക് പുനല്‍ചിന്തനത്തിനുളള മുന്നറിയിപ്പായി കൂടി രാജസ്ഥാന്‍ ഫലം കാണണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top