Flash News

ഐസിസി ലോക കപ്പ്; ഓസീസിനെ വരിഞ്ഞു കെട്ടി ഇന്ത്യ

February 3, 2018

under-indiaക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു 217 റണ്‍സ് വിജയക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ ഇന്ത്യ ഉജ്ജ്വല ബൗളിങിലൂടെ വരിഞ്ഞുകെട്ടുകയായിരുന്നു. 47.2 ഓവറില്‍ 216 റണ്‍സിന് കംഗാരുപ്പട കൂടാരത്തില്‍ തിരിച്ചെത്തി.

ജൊനാതന്‍ മെര്‍ലോയുടെ (76) ഇന്നിങ്‌സാണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മെര്‍ലോയെക്കൂടാതെ ഓസീസ് നിരയില്‍ മറ്റൊരാള്‍ പോലും 40 റണ്‍സ് തികച്ചില്ല. 102 പന്തില്‍ ആറു ബൗണ്ടറികളടങ്ങിയതായിരുന്നു മെര്‍ലോയുടെ ഇന്നിങ്‌സ്. പരം ഉപ്പെല്‍ (34), ജാക്ക് എഡ്വാര്‍ഡ്‌സ് (28), നതാന്‍ മക്‌സ്വീനി (23), മാക്‌സ് ബ്രയാന്റ് (14), ക്യാപ്റ്റന്‍ ജാസണ്‍ സംഗ (13) എന്നിവരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ആദ്യം ബാറ്റിങ് ടോസ് ലഭിച്ച ഓസീസ് ക്യാപ്റ്റന്‍ ജാസണ്‍ സംഗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 53 റണ്‍സെന്ന നിലയില്‍ പതറിയ ഓസീസിനെ കരകയറ്റിയത് മെര്‍ലോ ഇന്ത്യന്‍ വംശജനായ പരം ഉപ്പെല്‍ കൂട്ടുകെട്ടാണ്. ടീം സ്‌കോര്‍ 134ല്‍ നില്‍ക്കെ പരമിനെ പുറത്താക്കി അനുകുല്‍ റോയ് ഇന്ത്യയെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടു വരികയായിരുന്നു.

രണ്ടു വിക്കറ്റ് വീതമെടുത്ത ഇഷാന്‍ പൊറെല്‍, ശിവം സിങ്, കമലേഷ് നാഗര്‍കോട്ടി, അനുകുല്‍ റോയ് എന്നിവര്‍ ചേര്‍ന്നാണ് ഓസീസ് ബാറ്റിങ് നിരയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.

ടൂര്‍ണമെന്റില്‍ ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍ വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണ് ഫൈനല്‍. നേരത്തേ ഗ്രൂപ്പുഘട്ടത്തിലെ ആദ്യ കളിയില്‍ ഇന്ത്യ ഓസീസിനെ തകര്‍ത്തുവിട്ടിരുന്നു. നാലാം ലോക കിരീടമാണ് രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top