Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

കര്‍ണ്ണാടകം വിട്ടു പോകാന്‍ കോണ്‍ഗ്രസ്സിന് സമയമായെന്ന് നരേന്ദ്ര മോദി

February 4, 2018

MODIബംഗളൂരു: കോണ്‍ഗ്രസിന് കര്‍ണാടകം വിടാന്‍ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുറത്തേക്കുള്ള വഴിക്ക് തൊട്ടടുത്ത് നില്‍ക്കുകയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം പരിഹസിച്ചു. ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

‘കോണ്‍ഗ്രസ് സര്‍ക്കാരിന് കര്‍ണാടകം വിടാനുള്ള സമയം അടുത്തുവെന്ന് വ്യക്തമാക്കുന്നതാണ് ജനങ്ങളുടെ ആകാംഷയും ഇക്കാണുന്ന കാവി നിറങ്ങളും’ – മോദി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമായിരുന്നു മോദിയുടെ വാക്കുകളില്‍ അധികവും.

‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി കര്‍ണാടകയെ വികസനത്തിന്റെ പാതയില്‍ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാവങ്ങള്‍ക്കും മധ്യവര്‍ഗങ്ങള്‍ക്കും വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ണാകടത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വികസനവും മികച്ച റോഡുകളും പുതിയ മെട്രോ പാതകളും ട്രെയിനുകളും ഉറപ്പാക്കുമെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തിന് നല്‍കിയ പണം ജനങ്ങളിലേക്കെത്തിയില്ല. രാജ്യനന്മയെക്കാളും സ്വന്തം കാര്യങ്ങള്‍ക്കാണ് ചിലര്‍ പ്രാധാന്യം നല്‍കുന്നത്. കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒന്നിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പ്പിച്ചുനോക്കൂ. ബിജെപി കര്‍ണാടകത്തിന് നല്‍കുന്ന പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനത്ത് മോദി നടത്തുന്ന ഈ വര്‍ഷത്തെ ആദ്യ വലിയ റാലിയാണിത്. സുരക്ഷയ്ക്കായി 3000ല്‍ അധികം പോലീസുകാരെയും 1200 ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും മോദിയുടെ പ്രസംഗം നടക്കുന്ന പാലസ് ഗ്രൗണ്ടിലും പരിസരങ്ങളിലുമായി വിന്യസിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top