Flash News

അബുദാബിയില്‍ പ്രവാസികള്‍ കോടീശ്വരന്മാരാകുന്നു; ബിഗ് ടെന്‍ പരമ്പരയിലൂടെ ലഭിച്ചത് കോടികളും മറ്റു സമ്മാനങ്ങളും

February 6, 2018

bigഇന്നു നറുക്കെടുത്ത അബുദാബി ബിഗ് ടെന്‍ പരമ്പര നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമുള്‍പ്പെടെ ആദ്യ പത്തു സമ്മാനങ്ങളും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭിച്ചു. ഒന്നാം സമ്മാനം മലയാളിയായ സുനില്‍ മപ്പറ്റ കൃഷ്ണന്‍കുട്ടി നായര്‍ എന്നയാള്‍ക്കാണ് ലഭിച്ചത്. 016299 എന്ന നമ്പരാണ് ഒന്നാം സമ്മാനമായ പത്ത് ദശലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. 17.44 കോടി ഇന്ത്യന്‍ രൂപയിലധികം വരും ഈ സമ്മാനത്തുക.

അബുദാബിയില്‍ സെയില്‍ എക്‌സിക്യൂട്ടിവായി ജോലി നോക്കുകയായിരുന്ന സുനിലിനെ നാട്ടിലേക്ക് മടങ്ങുമ്പോളാണ് ഭാഗ്യം തേടിയെത്തുന്നത്. ഈ വര്‍ഷം നറുക്കെടുക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ തുകയുള്ള ലോട്ടറിയാണിത്. സമ്മാന നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ദൈവത്തിനു നന്ദി പറയുന്നതായും സുനില്‍ പറഞ്ഞു.

സുനിലും സുഹൃത്തുക്കളായ ദിപിന്‍ ദാസ്, അഭിലാഷ്, സൈനുദ്ദീന്‍, ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു 500 ദിര്‍ഹമിന്റെ ടിക്കറ്റെടുത്തത്. ഇന്ന് രാവിലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലാണ് ദ് ബിഗ് ടെന്‍ സീരീസിസ് 188 നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ പ്രാവശ്യം ആലപ്പുഴ ടൗണിലെ രജനി നിവാസില്‍ പരേതനായ വേലപ്പന്‍ നായര്‍-പത്മാവതി ദമ്പതികളുടെ മകന്‍ ഹരികൃഷ്ണന്‍ വി.നായര്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും വലിയ സമ്മാനം 20 കോടി ഏഴ് ലക്ഷം രൂപ (12 ദശലക്ഷം ദിര്‍ഹം) ലഭിച്ചിരുന്നു.

രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം അന്‍ലാല്‍ കുമാര ദാസ് എന്ന ഇന്ത്യക്കാരനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 90,000 ദിര്‍ഹം മിനര്‍ അഹമ്മദ് ഷയാന്‍ എന്നയാളും സ്വന്തമാക്കി.

മറ്റു സമ്മാന ജേതാക്കള്‍ താഴെ;

വിക്രം ജാദവ്- 80,000 ദിര്‍ഹം
രജ്‌നീത് കുമാര്‍ സിങ്- 70,000 ദിര്‍ഹം
അരുണ്‍ കുമാര്‍- 50,000 ദിര്‍ഹം
അതുല്‍ തവാക്‌ലെ- 30,000 ദിര്‍ഹം
രാകേഷ് രാഹുലന്‍- 20,000 ദിര്‍ഹം
അബ്ദുല്‍ റസാഖ്- അബ്ദുല്‍ റസാഖ് പന്നിക്കാഴയില്‍- 10,000 ദിര്‍ഹം
മുനീര്‍ എറുമ്പാടത്ത് ചാലില്‍- 10,000 ദിര്‍ഹം

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top