Flash News

ഫാമിലി കോണ്‍ഫറന്‍സ് ഫണ്ട് ശേഖരണം; നിരവധി ഗ്രാന്റ് സ്പോണ്‍സര്‍മാര്‍ രംഗത്ത്

February 6, 2018 , രാജന്‍ വാഴപ്പള്ളില്‍

anur02ന്യൂയോര്‍ക്ക്: ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ അത്ഭൂതപൂര്‍വ്വമായ ഭദ്രാസന പങ്കാളിത്തത്തോടെ മുന്നേറുമ്പോള്‍, സഹായ ഹസ്തവുമായി നിരവധി ഗ്രാന്റ് സ്പോണ്‍സര്‍മാരും രംഗത്ത് എത്തിയത് ആശാവഹമായ പുരോഗതിയാണെന്ന് കോണ്‍ഫറന്‍സ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കമ്മിറ്റിക്കുവേണ്ടി കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വര്‍ഗീസ് എന്നിവരും ഫിനാന്‍സ് കമ്മിറ്റി ചെയര്‍ എബി കുറിയാക്കോസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു, എന്നിവരും ഇതുവരെയുള്ള പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തി.

ആയിരം ഡോളര്‍ കൊടുത്ത് ഗ്രാന്റ് സ്പോണ്‍സർഷിപ്പ് ഏറ്റെടുക്കുന്ന വ്യക്തിക്ക് സുവനീറില്‍ അംഗീകാരവും കോണ്‍ഫറന്‍സ് വേളയില്‍ ആശംസയും ലഭിക്കും. എന്നാല്‍ അതിലുപരിയായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഒരു മിനിസ്ട്രിയായ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ നടത്തിപ്പില്‍ വേണ്ട കൈത്താങ്ങല്‍ നല്‍കുന്ന ഇവര്‍ സഭയ്ക്കു വേണ്ടി മഹത്തായ സേവനമാണ് ചെയ്യുന്നതെന്ന് ഇവരെ ഉദ്ധരിച്ചുകൊണ്ട് കോ ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് എം. ഡാനിയേല്‍ പറഞ്ഞു.

രണ്ട് രീതിയില്‍ ഗ്രാന്റ് സ്പോണ്‍സര്‍ ആകുവാന്‍ സാധിക്കും. ഒന്ന് – പത്ത് റാഫിള്‍ ടിക്കറ്റുകള്‍ ഒന്നിച്ചെടുക്കുന്നതുവഴി, രണ്ട് – അഞ്ച് റാഫിള്‍ ടിക്കറ്റുകളും സുവനീറില്‍ ഒരു ഫുള്‍ പേജ് പരസ്യം എടുക്കുന്നതുവഴി.

ഇതു വരെ 19 പേരാണ് ഗ്രാന്റ് സ്പോണ്‍സര്‍മാര്‍ ആയിട്ടുള്ളത്. മാത്യു വര്‍ഗീസ് & മേരി വര്‍ഗീസ് (സെന്റ് ഗ്രീഗോറിയോസ് എല്‍മോണ്ട്), രാജന്‍ ജോര്‍ജ് & ജെയിംസ് ജോര്‍ജ് (സെന്റ് ഗ്രീഗോറിയോസ് എല്‍മോണ്ട്), ഡോ. ഫിലിപ്പ് ജോര്‍ജ് & ഷൈല ജോര്‍ജ് (സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വെസ്റ്റ്ചെസ്റ്റര്‍, പോര്‍ട്ട് ചെസ്റ്റര്‍), കുഞ്ഞൂഞ്ഞമ്മ വര്‍ഗീസ് (സെന്റ് തോമസ്, യോങ്കേഴ്സ്), ചാക്കോ വര്‍ഗീസ് & അന്നാമ്മ വര്‍ഗീസ് (സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ്, ഡ്രെക്സല്‍ ഹില്‍), കോശി ചെറിയാന്‍ & രേഖജ് (സെന്റ് മേരീസ് ഓര്‍ത്തഡോക്സ്, ബ്രോങ്ക്സ്), സാജന്‍ ശാമുവേല്‍ & കോര്‍ട്ട്നി (സെന്റ് മേരീസ് ഓര്‍ത്തഡോക്സ്, ബ്രോങ്ക്സ്), അലക്സ് മാത്യു (സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ്, വെസ്റ്റ് സെയ്‌വില്‍), അജോയ് ജോര്‍ജ് (സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ്, വെസ്റ്റ് സെയ്‌വില്‍), ബിലു മാത്യു (സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ്, വെസ്റ്റ് സെയ്‌വില്‍), അബു ജോര്‍ജ് ഫിലിപ്പ് & പ്രീതി ഫിലിപ്പ് (സെന്റ് ജോര്‍ജ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ്, ഫെയര്‍ലസ് ഹില്‍), വര്‍ഗീസ് ജേക്കബ്, ഡെയ്സി ജേക്കബ് (സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ്, ഫ്രാങ്ക്ലിന്‍ സ്ക്വയര്‍), ജോര്‍ജ് & ഇന്ദിരാ തുമ്പയി (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയം, ഡോവര്‍), കൊച്ചുമ്മന്‍ റ്റി. ജേക്കബ് (സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്, വെസ്റ്റ്ചെസ്റ്റര്‍/പോര്‍ട്ട്ചെസ്റ്റര്‍), പോത്തന്‍ തങ്കന്‍ (സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്, വെസ്റ്റ്ചെസ്റ്റര്‍/പോര്‍ട്ട് ചെസ്റ്റര്‍), ജോസഫ് ഏബ്രഹാം & സാറാമ്മ ജോസഫ് (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്, ബെന്‍സേലം, ഫിലഡല്‍ഫിയ), പോള്‍ മത്തായി & ജോവിന്‍ മത്തായി (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്, ബെന്‍സേലം), ഫാ. സുജിത് തോമസ് (സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ്, അന്‍‌റു അവന്യൂ, ഫിലഡല്‍ഫിയ), വര്‍ഗീസ് മാമ്പിള്ളില്‍ (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്, പാര്‍ക്ക് ഹില്‍, യോങ്കേഴ്സ്).

റാഫിൾ രണ്ടാം സമ്മാനമായ 10 പവന്‍ (രണ്ടു പേര്‍ക്കായി സ്പോണ്‍സര്‍ ചെയ്ത ഗോള്‍ഡ് സ്പോണ്‍സര്‍ ആയ എസ് എസ് കമ്മോഡിറ്റീസ് ഉടമയും സാമൂഹ്യ പ്രവര്‍ത്തകനുമായ തോമസ് കോശിയേയും ഭാര്യ വത്സാ കോശിയേയും കോണ്‍ഫറന്‍സ് കമ്മിറ്റി അഭിനന്ദിച്ചു. സഭയ്ക്കും ഭദ്രാസനത്തിനും ഇവര്‍ ചെയ്യുന്ന സേവനങ്ങള്‍ ദൈവ മുമ്പാകെ സമര്‍പ്പിക്കുന്നുവെന്നും കമ്മിറ്റി അറിയിച്ചു.

സഭാ അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍ ഫാമിലി കോണ്‍ഫറന്‍സില്‍ ഒരു സ്പോണ്‍സര്‍ഷിപ്പുമായി സഹകരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഫിനാന്‍സ് ഫണ്ട് കമ്മിറ്റി ചെയര്‍ എബി കുറിയാക്കോസ് അറിയിച്ചു.

ഫിനാൻസ് & സുവനീര്‍ കമ്മിറ്റിയുടെ ടെലികോണ്‍ഫറന്‍സുകള്‍ ആഴ്ചയില്‍ ഒരു തവണകൂടി പുരോഗതികള്‍ വിലയിരുത്തി വരുകയാണ്. നാളിതുവരെ കാണാത്ത ആവേശമാണ് ഭദ്രാസനത്തിന്റെ ഇടവകകളില്‍ നിന്നും ലഭിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു.

IMG-20180204-WA0003

anru03 bensalem02 BWOC_072 (3) Franklin02 Grand Sponsor IMG_6373 Press (1) Registration Clifton (1)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top