Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ഫാമിലി കോണ്‍ഫറന്‍സ്; കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷന്‍ ഫെബ്രുവരി 15 ന് അവസാനിക്കും

February 5, 2018 , ജോര്‍ജ് തുമ്പയില്‍

family-youth-conference logoന്യൂയോര്‍ക്ക്: ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷന്‍ ഫെബ്രുവരി 15 വ്യാഴാഴ്ച അവസാനിക്കെ, നിലവിലുള്ള കുറഞ്ഞ നിരക്ക് പരമാവധി ഉപയോഗപ്പെടുത്തി കോണ്‍ഫറന്‍സിലെ പങ്കാളിത്തം ഉറപ്പാക്കുവാന്‍ കമ്മിറ്റി ഭദ്രാസന ജനങ്ങളോട് ആഹ്വാനം ചെയ്തു.

2017 ലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവസാന ദിവസം വരെ കാത്തിരിക്കാതെ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കണം. കഴിഞ്ഞ വര്‍ഷം അവസാന ദിവസം രജിസ്റ്റര്‍ ചെയ്യാന്‍ അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടപ്പോള്‍ കംപ്യൂട്ടര്‍ രജിസ്റ്ററിംഗ് സിസ്റ്റം മുഴുവന്‍ സാവധാനത്തിലായി. അതുകൊണ്ട് കുറെപ്പേര്‍ക്കെങ്കിലും കുറഞ്ഞ നിരക്ക് ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞില്ല.

നേരത്തെ രജിസ്റ്റര്‍ ചെയ്താലുള്ള മറ്റൊരു പ്രയോജനം കോണ്‍ഫറന്‍സ് വേദിയോടു ചേര്‍ന്നുള്ള മുറികള്‍ കിട്ടാനുള്ള സാധ്യതയാണ്.

‘ഫസ്റ്റ് കം ഫസ്റ്റ് സേര്‍വ്സ്’ അടിസ്ഥാനത്തിലായതുകൊണ്ട് അവസാന നിമിഷം വരെ രജിസ്ട്രേഷനായി കാത്തിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന മുറികള്‍ ദൂരെയുള്ള ഫേസ് രണ്ടിലാവാനും സാധ്യതയുണ്ട് എന്നു ഭാരവാഹികള്‍ അറിയിച്ചു.

ഇടവക സന്ദര്‍ശനങ്ങളും അറിയിപ്പുകളും കൊണ്ട് ഒട്ടനവധി പേര്‍ ദിവസേന രജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ശുഭോതര്‍ക്കമാണെന്ന് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് ഡാനിയേല്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top