Flash News

സുരേഷ് രാമകൃഷ്ണന്‍, ജയിംസ് ഇല്ലിക്കല്‍, ജോഫ്രിന്‍ ജോസ്, ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാര്‍

February 7, 2018 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Untitledഷിക്കാഗോ : ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമാ) യുടെ 2018 ല്‍ ഷിക്കാഗോയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നു. അതിന്റെ ജനറല്‍ കണ്‍വീനര്‍മാരായി ഹ്യൂസ്റ്റണില്‍ നിന്നും സുരേഷ് രാമകൃഷ്ണനെയും, ഫ്‌ലോറിഡയില്‍ നിന്നും ജെയിംസ് ഇല്ലിക്കലിനെയും, ന്യൂയോര്‍ക്കില്‍ നിന്നും ജൊഫ്രിന്‍ ജോസ് എന്നിവരെ കൂടി തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രിന്‍സ് നെച്ചിക്കാട്ട്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലക്കല്‍, രാജന്‍ മാലിയില്‍ എന്നിവരടക്കം ഇപ്പോള്‍ 7 പേരാണ് ഇപ്പോള്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

ജെയിംസ് ഇല്ലിക്കല്‍ 34 വര്‍ഷമായി തൊടുപുഴയില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിപ്പാര്‍ത്തിട്ട്. ടാമ്പാ ഫ്ലോറിഡയില്‍ ബിസിനസ്സ് ചെയ്ത് വരുന്നു. മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയുടെ സ്ഥാപകാംഗമായിരുന്ന ജയിംസ്, രണ്ട് വര്‍ഷം പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ചെയര്‍മാനായിരുന്ന അദ്ദേഹം, സംഘടനയുടെ ബില്‍ഡിങ് ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍, ഒരു പെനി പോലും കടമെടുക്കാതെ മൊത്തം പെയ്‌മെന്റും ചെയ്തുകൊണ്ട് സംഘടനക്ക് ഒരു ബില്‍ഡിംഗ് പണി തീര്‍ത്തത്. 2012 മുതല്‍ 2014 വരെ ഫോമ ഫ്ലോറിഡ റീജിയന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുണ്ട്. ഒട്ടനവധി ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കിയ ടാമ്പാ ടൈഗേഴ്സ് എന്ന ഫ്ലോറിഡയിലെ പ്രധാന വോളീബോള്‍ ടീമിന്റെ മാനേജര്‍ കൂടിയാണ് അദ്ദേഹം.

fomaa logo - Copyസുരേഷ് രാമകൃഷ്ണന്‍ ഇടുക്കിയിലെ കട്ടപ്പന സ്വദേശിയാണ്. അദ്ദേഹം ഒരു പ്രഫഷണല്‍ ടെന്നിസ് കോച്ച് കൂടിയാണ്. ഇപ്പോള്‍ ടെക്‌സാസിലെ ഹ്യൂസ്റ്റണില്‍ താമസിക്കുന്ന അദ്ദേഹം ഒരു പ്രമുഖ ബിസിനസ്സ് സംരംഭകനാണ്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ബോര്‍ഡ് മെമ്പര്‍ ആയി പല തവണകളില്‍ പ്രവര്‍ത്തിക്കുകയും, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. 2017ല്‍ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍, ‘മാഗ് കേരളാ ഹൗസ് ബില്‍ഡിംഗ്’ പുതുക്കി പണിതതിലും അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിക്കുകയുണ്ടായി. അതുപോലെ കഴിഞ്ഞ വര്‍ഷം സംഭവിച്ച, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി തീര്‍ന്ന ഹറിക്കേന്‍ ഹാര്‍വിയില്‍പ്പെട്ട നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും എത്തിക്കുവാനും പ്രശംസനീയമാംവണ്ണം പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. തദവസരത്തില്‍ മറ്റ് സംഘടനകളേകൂടി ഏകോപിപ്പിച്ച് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഹെല്‍പിംഗ് ഹാന്‍ഡ്‌സ് എന്ന പേരില്‍ നാട്ടിലും പല ചാരിറ്റി പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കാളിയാണ്.

കഴിഞ്ഞ 18 വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജൊഫ്രിന്‍ ജോസ് മൂവാറ്റുപുഴ സ്വദേശിയാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. 2014-2016 കാലഘട്ടത്തിലെ ഫോമയുടെ ജോയിന്റ് ട്രഷററായിട്ടുണ്ട് അദേഹം. ഇപ്പോഴത്തെ ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്‌ളിക് കമ്മറ്റി ഓഫ് റോക്ക്‌ലാന്റ് ചാപ്റ്ററിന്റെ പ്രസിഡന്റാണ്. ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഇന്തോ അമേരിക്കന്‍ & ട്രൈസ്‌റ്റേറ്റ് ചേം‌ബര്‍ ഓഫ് കോമേഴ്‌സിന്റെ ഇപ്പോഴത്തെ സെക്രട്ടറിയാണദ്ദേഹം. യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ സെക്രട്ടറി പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട് .

വ്യത്യസ്തങ്ങളായ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കണ്‍വന്‍ഷന്റെ ആദ്യ ഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്നൂറോളം ഫാമിലികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്‌ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം കേരളീയ ഭക്ഷണവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ നോര്‍ത്ത് അമേരിക്കന്‍ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്‌ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്‌ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണല്‍ നെറ്റ് വര്‍ക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, ജയിംസ് ഇല്ലിക്കല്‍ 813 230 803, ജോഫ്രിന്‍ ജോസ് 9144247289, സുരേഷ് രാമകൃഷണന്‍ 832 451 8652.
www.fomaa.net

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top